ബി.ജെ.പിക്ക് സഹായമായത് കോണ്ഗ്രസ് നയങ്ങളെന്ന് മുഖ്യമന്ത്രി
text_fieldsആലപ്പുഴ: ബി.ജെ.പിയെ അധികാരത്തിൽ എത്തിക്കാൻ സഹായമായത് കോൺഗ്രസ് നയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പാതിരപ്പള്ളിയിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ നയങ്ങൾ തന്നെ അവർ നടപ്പാക്കി. സമ്പന്നരെ കൂടുതൽ സമ്പന്നരും ദരിദ്രരെ കൂടുതൽ ദരിദ്രരുമാക്കി. ഇതിനെതിരെ ബദലുയർത്താൻ കഴിഞ്ഞത് കേരളത്തിനുമാത്രമാണ്.
ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെയുള്ള വിധിയെഴുത്തായി ഈ തെരഞ്ഞെടുപ്പ് മാറുമെന്നും പിണറായി പറഞ്ഞു. അഡ്വ. ആർ. ജയസിംഹൻ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്.സലാം, സി.എസ്.സുജാത, ആർ.നാസർ, സി.ബി.ചന്ദ്രബാബു, ടി.ജെ.ആഞ്ചലോസ്, ജി. കൃഷ്ണപ്രസാദ്, കെ.ജി.രാജേശ്വരി, ഗായിക പി.കെ.മേദിനി, കെ.കെ.ജയമ്മ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.