വലിയഴീക്കൽ പാലം നിർമാണം പുരോഗമിക്കുന്നു
text_fieldsആലപ്പുഴ: ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട്ടിനെയും ബന്ധിപ്പിച്ച് കായംകുളം കായലിനുകുറുകെ നിർമിക്കുന്ന സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ ആർച് പാലമായ വലിയഴീക്കൽ പാലത്തിെൻറ നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നു.
കോവിഡിനെത്തുടർന്ന് മന്ദഗതിയിലായ നിർമാണപ്രവൃത്തികൾ വീണ്ടും ഊർജിതമായി. പാലം നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ വലിയഴീക്കലിൽനിന്ന് അഴീക്കലിൽ എത്തുന്നതിന് 28 കിലോമീറ്റർ ദൂരം ലാഭിക്കാൻ സാധിക്കും.
വലിയ മത്സ്യബന്ധന യാനങ്ങൾക്കും പാലത്തിനടിയിലൂടെ സുഖമമായി കടന്നുപോകാവുന്ന രീതിയിലാണ് പാലം നിർമാണം. സെൻട്രൽ സ്പാനിെൻറയും അപ്രോച് റോഡിെൻറയും പ്രവൃത്തികളാണ് ഇനി പൂർത്തിയാകാനുള്ളത്. റോഡിനായുള്ള സ്ഥലേമറ്റെടുപ്പ് മന്ത്രി ജി. സുധാകരൻ ഇടപെട്ടാണ് പൂർത്തീകരിച്ചത്.
2016 മാർച്ച് നാലിനാണ് പാലം നിർമാണം ആരംഭിച്ചത്. 976 മീറ്റർ നീളത്തിൽ 140 കോടി വിനിയോഗിച്ച് 29 സ്പാനുകളോടെയാണ് പാലം നിർമാണം പുരോഗമിക്കുന്നത്.
ഇതിൽ 110 മീറ്ററിെൻറ ബോസ്ട്രിങ് ആർച് മാതൃകയിലുള്ള മൂന്ന് സ്പാൻ കായലിനുകുറുകെയാണ്. ദക്ഷിണേഷ്യയിലെതന്നെ ഏറ്റവും നീളം കൂടിയ ബോസ്ട്രിങ് ആർച്ചാണ് പാലത്തിെൻറ പ്രധാന ആകർഷണം.
നിലവിൽ പാലത്തിെൻറ 75 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും രണ്ടുമാസത്തിനുള്ളിൽ പാലം ഗതാഗതത്തിന് പൂർണ സജ്ജമാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും പൊതുമരമത്ത് ബ്രിഡ്ജസ് വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.