കല പഠിക്കാനാളില്ല; അധ്യാപകർ ദുരിതത്തിൽ
text_fieldsആലപ്പുഴ: കോവിഡ് പശ്ചാത്തലത്തിൽ കല പഠിക്കാൻ വിദ്യാർഥികളെ കിട്ടാതെ കലാധ്യാപകർ വലയുന്നു. ധാരാളം കുട്ടികൾ ക്ലാസുകളിൽ ചേരേണ്ട അവധിക്കാലവും വിജയദശമിക്കാലവും ക്ലാസുകൾ നടക്കാതെപോയതോടെയാണ് അധ്യാപകരും ദുരിതത്തിലായത്.
ഉത്സവങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും ഇല്ലാത്തതോടെ കല പഠിക്കാൻ ആരും ഇെല്ലന്നാണ് അധ്യാപകരുടെ പരാതി. സ്കൂളുകളിൽ ദിവസവേതനത്തിൽ ജോലി ചെയ്തിരുന്ന പലർക്കും വിദ്യാലയങ്ങൾ അടച്ചത് തിരിച്ചടിയായി. കോവിഡിന് മുമ്പ് അമ്പതോളം വിദ്യാർഥികൾ ഉണ്ടായിരുന്നവർപോലും ഇപ്പോൾ വിദ്യാർഥികൾ ഇല്ലാത്ത അവസ്ഥയിലാണ്.
നൃത്തത്തിനും വാദ്യോപകരണ ക്ലാസുകളും ഓൺലൈൻ എടുക്കാൻ സാധിക്കാത്തതും അധ്യാപകരെ വലക്കുന്നുണ്ട്. മുദ്രകളും ചുവടുകളും ഒപ്പം നിന്നുവേണം അഭ്യസിപ്പിക്കാൻ. ഇത് കാമറയിൽ ഷൂട്ട് ചെയ്തു പുതിയ വിദ്യാർഥികൾക്ക് നൽകിയാൽ അത് മനസ്സിലാക്കാൻ കഴിയില്ല. വാദ്യോപകരണങ്ങളിൽ ശ്രുതി ചേർക്കുന്നത് വർഷങ്ങളുടെ ക്ലാസുകൾകൊണ്ട് സാധിക്കുന്നതാണ്. തുടക്കത്തിൽ അധ്യാപകരാണ് ശ്രുതി ചേർക്കുന്നത്. ഇതൊന്നും ഓൺലൈൻ ക്ലാസുകളിൽ നടക്കില്ലെന്നും അവർ പറയുന്നു. സംഗീത ക്ലാസുകളിൽ ഓൺലൈൻ ക്ലാസുകൾ നടക്കുന്നുെണ്ടങ്കിലും പങ്കെടുക്കാൻ ആരും എത്തുന്നിെല്ലന്നും അധ്യാപകർ പറയുന്നു. കോവിഡിനുശേഷവും കലാപരിപാടികൾ വേണം എന്ന നിലയിലേക്ക് ക്ഷേത്രങ്ങളും മറ്റുസ്ഥാപനങ്ങളും വന്നാൽ മാത്രമേ കലാരംഗത്ത് ഇപ്പോഴുള്ള പ്രതിസന്ധി മാറുകയുള്ളൂവെന്നും അവർ കൂട്ടിച്ചേർക്കുന്നു.
''കഴിഞ്ഞ 30 വർഷമായി നൃത്തരംഗത്തുണ്ട്. ഇങ്ങനെയൊരു പ്രതിസന്ധി ഇതുവരെ അനുഭവിച്ചിട്ടില്ല. ലോക്ഡൗണിനുശേഷം ക്ലാസുകൾ ആരംഭിച്ചിട്ടും ആരും പഠിക്കാൻ എത്തുന്നില്ല. പൂജക്കാലമാണ് കൂടുതൽ വിദ്യാർഥികൾ നൃത്തപഠനത്തിന് തെരഞ്ഞെടുക്കുന്നത്. ഇത്തവണ ആരുംതന്നെ എത്തിയില്ല. ഉത്സവസമയത്തും സ്കൂൾ പരിപാടികളിലും വിദ്യാർഥികൾ നൃത്തം പഠിക്കാൻ വരുമായിരുന്നെങ്കിലും ആ വരുമാനവും നിലച്ചു. സ്കൂളുകൾ അടച്ചതും കലാധ്യാപകരെ ബാധിച്ചു. ഓൺലൈൻ ക്ലാസിൽ തലമിട്ട് പഠിപ്പിക്കുമ്പോൾ റേഞ്ച് പ്രശ്നം അടക്കം പല പ്രതിസന്ധികൾ ഉള്ളതിനാൽ ആ സാധ്യതയും അടയുകയായിരുന്നു''. -ആശ പ്രകാശ്, നൃത്ത അധ്യാപിക
''നവരാത്രി പൂജ കഴിഞ്ഞ് സംഗീതക്കച്ചേരി ഇല്ലാതിരിക്കുന്ന ആദ്യ കാലമാണിത്. ഇത്തവണ ഒരു കുട്ടിപോലും അരങ്ങേറ്റം കുറിച്ചില്ല. ലോക്ഡൗണിനുശേഷം ക്ഷേത്രങ്ങളിൽ വരുമാനം കുറഞ്ഞതോടെ ഒരു പരിപാടിക്കും കച്ചേരി നടത്താത്ത അവസ്ഥയാണ്. മുമ്പ് ധാരളം കല്യാണക്കച്ചേരി ലഭിച്ചിരുന്നു. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായതോടെ കലാകാരന്മാരുടെ സ്ഥിതി ദയനീയമാവുകയാണ്. പരിപാടികൾ തരാൻ ആരുമില്ല.
മുമ്പ് 16 വിദ്യാർഥികൾ എനിക്കുണ്ടായിരുന്നു. ഇപ്പോൾ ആരും വരാൻ കൂട്ടാക്കുന്നില്ല. അങ്ങോട്ട് ചെന്ന് പഠിപ്പിക്കാൻ താൽപര്യം അറിയിച്ചാലും ആളുകൾക്ക് ഭയമാണ്. ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ പ്രായോഗിക പരിമിതികൾ ഉണ്ട്. മൃദംഗത്തിെൻറ ഇടംതലയും വലംതലയും വിദ്യാർഥികൾക്ക് കാണുന്ന രീതിയിൽ സജ്ജീകരിക്കാൻ ഒന്നിലധികം കാമറകൾ വേണം''. -തിരുവമ്പാടി അനിൽ, മൃദംഗ അധ്യാപകൻ
''കോവിഡുകാലത്ത് എന്തിന് സംഗീതം എന്ന മനോഭാവമാണ് ആളുകൾക്ക്. 40 വിദ്യാർഥികൾ പല ബാച്ചുകളായി തെൻറ വീട്ടിൽ പഠിക്കാൻ വരുമായിരുന്നു. ഇപ്പോൾ ഓൺലൈൻ ക്ലാസുകളിൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ക്ലാസിന് വരുന്നത്. ഒരുമണിക്കൂർ ഒരുവിദ്യാർഥി എന്ന നിലയിലാണ് ഇപ്പോൾ ക്ലാസ് എടുക്കുന്നത്. സംഗീതത്തിെൻറ ബാലപാഠങ്ങൾ പഠിച്ചവരെ മാത്രമാണ് ക്ലാസുകളിൽ എടുക്കുന്നത്. വിജയദശമി ദിനത്തിൽ ഒരാൾപോലും പുതുതായി സംഗീതം പഠിക്കാൻ എത്തിയില്ല. മറ്റു സ്റ്റേജ് പ്രോഗ്രാമുകൾ നടക്കാത്തതുമെല്ലാം ഗായകരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്''. -അനിൽ പഴവീട്, സംഗീത അധ്യാപകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.