കോവിഡ് രോഗികളുടെ ആഭരണം കൂട്ടിരിപ്പുകാർക്ക് കൈമാറും
text_fieldsആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സക്ക് പ്രവേശിപ്പിക്കുന്ന രോഗികളുടെ ആഭരണങ്ങൾ രോഗിക്കൊപ്പമുള്ള ബന്ധുക്കളായ കൂട്ടിരിപ്പുകാരെ ഏൽപ്പിക്കാനും ഇക്കാര്യം രജിസ്റ്ററിൽ രേഖപ്പെടുത്താനും തീരുമാനം.
മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി എച്ച്. സലാം എം.എൽ.എ. യുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ കൂടിയ ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം.
കൂട്ടിരിപ്പുകാരെ ആഭരണങ്ങളും മറ്റും ഏൽപ്പിച്ചശേഷം ട്രയാജിലെ എൻട്രി രജിസ്റ്ററിൽ രേഖപ്പെടുത്തും.
രോഗിക്കൊപ്പം കൂട്ടിരിപ്പുകാർ ഇല്ലെങ്കിൽ ആഭരണങ്ങളും മറ്റും പ്രോപ്പർട്ടി രജിസ്റ്ററിൽ ചേർത്ത് സൂക്ഷിച്ച് ബന്ധുക്കൾക്ക് നൽകും. കോവിഡ് ഐ.സി.യു.വിൽ പ്രവേശിപ്പിച്ചാൽ മൊബൈൽ ഫോണും ആഭരണങ്ങളും അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.