കോവിഡ് മാതാവിെൻറ ജീവനെടുത്തു; പ്രതിരോധ ചുവരെഴുത്തുമായി നടേശൻ, പ്രോത്സാഹനവുമായി ആരോഗ്യവകുപ്പ്
text_fieldsആലപ്പുഴ: മാതാവിെൻറ ജീവൻ കോവിഡ് കവർന്നതോടെയാണ് കലാകാരനായ മണ്ണഞ്ചേരി നേതാജി തണൽവീട്ടിൽ ടി. നടേശെൻറ ചുവരെഴുത്തുകൾക്ക് പുതിയ ദിശാബോധമുണ്ടായത്. മേയ് തുടക്കത്തിലാണ് നടേശെൻറ 80കാരിയായ മാതാവ് കോവിഡ് ബാധിച്ച് മരിച്ചത്. അതോടെയാണ് ഇനിയുള്ള ചുവരെഴുത്തുകൾ പൂർണമായും കോവിഡ് ബോധവത്കരണത്തിനും പ്രതിരോധത്തിനും നീക്കിവെക്കാൻ തീരുമാനിച്ചത്.
അന്നുമുതല്‍ പൊതുചുവരുകള്‍ കണ്ടെത്തി ബോധവത്കരണ ചിത്രങ്ങളും ചുവരെഴുത്തും തുടങ്ങി. ചായവും മറ്റ് ഉപകരണങ്ങളും സ്വന്തമായി കണ്ടെത്തിയാണ് വരക്കുന്നത്. ആലപ്പുഴ കടപ്പുറത്തെ വനിത-ശിശു ആശുപത്രിക്ക് സമീപത്തെ മതിലിൽ 23ാമത്തെ ചുവരെഴുത്താണ് പൂർത്തിയാക്കിയത്. കോവിഡിെൻറ വ്യാപനം കെട്ടടങ്ങുംവരെ ചുവരെഴുത്ത് തുടരാനാണ് തീരുമാനം.
വ്യത്യസ്ത രീതിയിൽ ബോധവത്കരണം നടത്തുന്ന നടേശനെ ജില്ല മെഡിക്കല്‍ ഓഫിസര്‍ എല്‍. അനിതകുമാരിയും മാസ് മീഡിയ ഓഫിസര്‍ പി.എസ്. സുജയും ഉദ്യോഗസ്ഥരും നേരിട്ട് അനുമോദിച്ച് പ്രശംസപത്രം കൈമാറി. പ്രതിരോധ ചുവരെഴുത്ത് തുടരുന്നതിനുള്ള ആരോഗ്യവകുപ്പിെൻറ ധനസഹായവും പ്രോത്സാഹനവുമായി 5000 രൂപയും കൈമാറി.
നേതാജി, തമ്പകച്ചുവട്, കോമളപുരം, ഗുരുപുരം, പുന്നപ്ര, മുഹമ്മ തുടങ്ങിയ ജങ്ഷനുകളിലെല്ലാം ചുവരെഴുത്ത് പതിഞ്ഞുകഴിഞ്ഞു. പരസ്യമേഖലയില്‍ ചുവരെഴുത്തും പെയിൻറിങ്ങുമാണ് ഏക ജീവിതമാർഗം. സ്കൂള്‍, ജ്വല്ലറികള്‍ എന്നിവക്കുവേണ്ടിയും വരക്കാറുണ്ട്. ഭാര്യ: ജയ. അഗ്രജ് നടേശന് (ഗവ. ഐ.ടി.ഐ വിദ്യാര്‍ഥി), ഷിയ നടേശന് (എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥി), അര്‍ണവ് (വിദ്യാർഥി) എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.