കോവിഡ് രണ്ടാം തരംഗം വസ്ത്രവിപണിക്ക് ഇരുട്ടടി
text_fieldsആലപ്പുഴ: പെരുന്നാൾ വിപണി മുന്നിൽകണ്ട് വസ്ത്രങ്ങൾ ഇറക്കുമതി ചെയ്ത വസ്ത്രവ്യാപാരികൾ പ്രതിസന്ധിയിൽ. കോവിഡ് രണ്ടാം തരംഗത്തിൽ നിയന്ത്രണങ്ങൾ വന്നതോടെയാണ് വ്യാപാരികൾ പ്രതിരോധത്തിലായത്. അവശ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ ഒഴികെ മറ്റുള്ളവ അടക്കണമെന്ന നിർദേശം വന്നേപ്പാൾ ലോക്ക്ഡൗണിന് ശേഷം ഉണർന്നു തുടങ്ങിയ വസ്ത്രമേഖല വീണ്ടും പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നു.
ചെറിയ പെരുന്നാൾ സീസണിൽ കടകൾ അടഞ്ഞുകിടന്നാൽ വലിയ നഷ്ടമാകും ഉണ്ടാവുകയെന്ന് വ്യാപാരികൾ പറയുന്നു. ലോക്ഡൗണിന് ശേഷവും വസ്ത്രങ്ങൾ ഒാൺലൈനിലൂടെ മാത്രം വാങ്ങിയിരുന്ന വ്യാപാരികൾ ഇതര സംസ്ഥാനങ്ങളിൽനിന്ന് നേരിട്ട് എത്തിക്കാൻ തുടങ്ങിയത് കഴിഞ്ഞ മാർച്ച് മുതലാണ്.
സീസൺ മുന്നിൽകണ്ട് പലിശക്ക് കടം വാങ്ങിയും മറ്റും വലിയ വിലയുടെ തുണികളാണ് ഇറക്കുമതി ചെയ്തതെന്ന് അവർ പറയുന്നു. കോവിഡ് രണ്ടാം വ്യാപനം പ്രതീക്ഷിക്കാതെ വലിയ ഒാർഡറുകളാണ് ഇവർ നൽകിയത്. കോവിഡ് മൂലം കഴിഞ്ഞ സീസണുകളിലെ രണ്ട് പെരുന്നാളുകൾ, ഒാണം, വിഷു, ക്രിസ്മസ് കച്ചവടം മേഖലക്ക് നഷ്ടെപ്പടുകയായിരുന്നു. കഴിഞ്ഞ വർഷം സ്കൂൾ തുറക്കാതെ ഇരുന്നത് യൂനിഫോം വ്യാപാരത്തിനും തിരിച്ചടിയായി.
ഒൻപതിന് ശേഷം തുറന്നു പ്രവർത്തിക്കാൻ അനുമതി ഉണ്ടായാൽ പോലും നിയന്ത്രണങ്ങളും ചട്ടങ്ങളും അതിജീവിച്ച് ആളുകൾ തുണിയെടുക്കാൻ എത്തുമോ എന്നതാണ് മറ്റൊരു പ്രശ്നം.
എന്നാലും പെരുന്നാളിന് മുമ്പുള്ള നാല് ദിവസെത്ത വ്യാപാരം മാത്രമാണ് നടക്കുക. ഒൻപതിന് ശേഷം ലോക്ഡൗണിന് സമാനമായ അവസ്ഥ തുടർന്നാൽ സ്ഥിതി കൂടുതൽ ദയനീയമാകും.
വസ്ത്രത്തെ അവശ്യവസ്തുവായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങളോടെ സ്ഥാപനങ്ങൾ തുറക്കാൻ സർക്കാറിെൻറ ഭാഗത്തുനിന്നും നടപടി ഉണ്ടാകണം. ആഴ്ചയിൽ രണ്ട് ദിവസം വസ്ത്ര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്നത് മേഖലക്ക് വലിയ സഹായമാകും.
ഷൈസൽ
സീമാസ് ജനറൽ മാനേജർ
വസ്ത്രശാലകൾ അടച്ചിടുേമ്പാൾ വലിയ കടങ്ങൾ വാങ്ങി വ്യാപാരം നടത്തുന്ന മുതലാളിമാരെ മാത്രമല്ല. ദിവസവേതനങ്ങൾക്ക് പണിയെടുക്കുന്ന തൊഴിലാളിയെ കൂടെ കഷ്ടത്തിലാക്കുന്ന കാര്യമാണ്. അതിനാൽ ദിവസേന രാവിലെ മുതൽ ഉച്ചക്ക് രണ്ട് വരെ വസ്ത്ര കടകൾ തുറക്കാൻ അനുമതി നൽകണം.
എസ്. ഹാജ
കുട്ടിക്കുപ്പായം ഉടമ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.