സി.പി.എം പ്രവർത്തകർ നേതൃത്വത്തോട് കലഹിച്ച് സി.പി.ഐയിൽ
text_fieldsആലപ്പുഴ: സി.പി.എം സമ്മേളനങ്ങൾ നടക്കുന്നതിനിടെ പലരും പാർട്ടി വിടുന്നു. വിഭാഗീയത അരങ്ങേറുകയോ നേതൃത്വത്തിലെത്താൻ ചരടുവലി നടക്കുകയോ ചെയ്തിടത്താണിത്. ഇത്തരത്തിലുള്ളവർ സി.പി.ഐയിലാണ് ചെക്കേറുന്നത്. ഒരാഴ്ചക്കിടെ മാരാരിക്കുളത്തും കായംകുളത്തുമായി സി.പി.എം പ്രാദേശിക നേതാക്കൾ ഉൾെപ്പടെ 19 പേരാണ് സി.പി.ഐയിൽ ചേർന്നത്. കായംകുളം പുതുപ്പള്ളിയിൽ 11 സി.പി.എം പ്രാദേശിക നേതാക്കളാണ് പാർട്ടിവിട്ടത്.
ലോക്കൽ കമ്മിറ്റി മുൻ അംഗങ്ങളും ഡി.വൈ.എഫ്.ഐ മുൻ മേഖല പ്രസിഡൻറും ഉൾെപ്പടെയുള്ളവരുണ്ട് ഇക്കൂട്ടത്തിൽ. മാരാരിക്കുളം ഏരിയ സമ്മേളനത്തിന് പിന്നാലെയാണ് എട്ട് സജീവ പ്രവർത്തകർ സി.പി.ഐയിൽചേർന്നത്. ഡി.വൈ.എഫ്.ഐ നേതാവും പാർട്ടി മുൻ ബ്രാഞ്ച് സെക്രട്ടറിയുമടക്കമാണ് മാരാരിക്കുളം ഏരിയ സമ്മേളനം അവസാനിച്ച് മണിക്കൂറുകൾക്കകം സി.പി.ഐയിൽ അംഗത്വമെടുത്തത്. സി.പി.ഐ ജില്ല അസി. സെക്രട്ടറി ജി. കൃഷ്ണപ്രസാദിെൻറ നേതൃത്വത്തിലാണ് പ്രവർത്തകരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
കൊഴിഞ്ഞുപോക്ക് വിഭാഗീയതയുടെ പേരിലെന്നാണ് വിവരം. എന്നാൽ, സി.പി.ഐയിൽ ചേർന്നത് പാർട്ടിയുടെ സജീവ പ്രവർത്തകരല്ലെന്നും ഇതിന് സമ്മേളനവുമായി ബന്ധമില്ലെന്നും തെരഞ്ഞെടുക്കപ്പെട്ട ഏരിയ നേതൃത്വം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.