ഓമനക്കുട്ടൻ രാഷ്ട്രീയത്തിരക്കിലും കൃഷിയിൽ സജീവം
text_fieldsചേർത്തല: കഴിഞ്ഞവർഷം ഇതേ സമയത്തുണ്ടായ വിവാദങ്ങളെല്ലാം മറന്ന് മണ്ണിനോട് പൊരുതുകയാണ് കുറുപ്പൻകുളങ്ങര ഭാവനാലയത്തിൽ എൻ.എസ്. ഓമനക്കുട്ടൻ. കുറച്ച് ദിവസത്തേക്കാണെങ്കിലും കേരളം മുഴുവൻ ചർച്ച ചെയ്ത ഒരുസംഭവത്തിലെ വിവാദ നായകനായിരുന്നു ഈ ഗൃഹനാഥൻ. പ്രളയനാളുകളിൽ കുറുപ്പന്‍കുളങ്ങരയിലെ കണ്ണികാട് പട്ടികജാതി വിഭാഗത്തിൽപെട്ടവര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിയായ ഓമനക്കുട്ടൻ അനധികൃതമായി പണം പിരിെച്ചന്ന തെറ്റായ വാർത്തയാണ് വിവാദമായത്.
സി.പി.എം പ്രവര്‍ത്തകര്‍ ക്യാമ്പുകളില്‍ അനധികൃതമായി ഇടപെടുെന്നന്ന് വരുത്തിത്തീർക്കാൻ എതിരാളികൾ വിഡിയോയിൽ പകർത്തിയ രംഗങ്ങളാണ് വിവാദത്തിന് വഴിയൊരുക്കിയത്.സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടൻ സദുദ്ദേശ്യത്തോടെ ചെയ്ത കാര്യം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. സ്വന്തം പാർട്ടിയിൽനിന്നുപോലും വേദനിപ്പിക്കുന്ന അനുഭവമുണ്ടായി. തെറ്റുകാരനല്ലെന്ന് ബോധ്യമായതോടെ സർക്കാർതന്നെ ക്ഷമാപണം നടത്തി. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു േഫസ്ബുക്കിലൂടെ നടത്തിയ മാപ്പ് സമാനതകളില്ലാത്ത അനുഭവമായി. പാർട്ടി നേതൃത്വവും ക്ഷമാപണം നടത്തി.
കോവിഡ് ദുരിതനാളുകളിൽ സമൂഹ അടുക്കളക്കുവേണ്ടി കൃഷിയിടത്തിലെ പച്ചക്കറികൾ മുഴുവനും നൽകി ഓമനക്കുട്ടൻ വീണ്ടും വാർത്തകളിൽ നിറഞ്ഞുനിന്നു. വിവാദങ്ങൾ മനസ്സിനെ നോവിപ്പിെച്ചങ്കിലും ആരോടും പരിഭവമില്ലാതെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലാണ് ഈ പാർട്ടി പ്രവർത്തകൻ.
80 സെൻറിലെ വിരിപ്പ്, ഉമ നെല്ല് വിളവെടുപ്പിന് കാത്തിരിക്കുന്നതിനിെട കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴ പ്രതികൂലമായി ബാധിച്ചെങ്കിലും പിന്നീട് ആ കതിരുകളും വിളഞ്ഞ് ഓമനക്കുട്ടന് മുന്നിൽ തലകുനിച്ചു. ഭാര്യ രാജിയും മക്കളായ സുകൃതി, ശ്രുതി എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.