എയർപോർട്ടിലും റെയിൽവേയിലും ജോലി വാഗ്ദാനം നൽകി തട്ടിപ്പ്: പ്രതികൾ അറസ്റ്റിൽ
text_fieldsമാന്നാർ: എയർപോർട്ടിൽ കാബിൻ ക്രൂ ആയും റെയിൽവേയിൽ ഡിവിഷനൽ ഓഫിസിലും ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് കണ്ണാടിക്കൽ വെങ്ങേരി ശ്രീഹരിചേതന വീട്ടിൽ കെ.പി. സന്ദീപ് (42), തിരുവനന്തപുരം തൈക്കാട് ആഞ്ജനേയ വീട്ടിൽ ഡി.ശങ്കർ (52)എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
2021 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മാന്നാർ കുരട്ടിക്കാട് സ്വദേശികളായ യുവാക്കളിൽനിന്നാണ് പ്രതികളായ സന്ദീപും ശങ്കറും ചേർന്ന് പണം വാങ്ങിയത്. കാബിൻ ക്രൂ ജോലി നൽകാൻ ആറ് ലക്ഷവും റെയിൽവേയിൽ ജോലി നൽകാൻ 14 ലക്ഷം രൂപയുമാണ് വാങ്ങിയത്.സെക്രട്ടേറിയറ്റിൽ ജോലിക്കാരനാണ് താനെന്ന് പറഞ്ഞാണ് ഒന്നാംപ്രതി സന്ദീപ് പരിചയപ്പെട്ട് പണം തട്ടിയെടുത്തത്. കോഴിക്കോട് സ്വദേശിയായ ഇയാൾ ഇപ്പോൾ തിരുവനന്തപുരം നന്ദാവനം 'അശ്വതി' വീട്ടിലാണ് താമസം.
തട്ടിപ്പ് വ്യക്തമായതോടെയാണ് മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.