സി.പി.എം അംഗത്തിെൻറ തിരോധാനം; മകൾ ജി. സുധാകരനൊപ്പം എസ്.പിയെ കണ്ടു
text_fieldsആലപ്പുഴ: തോട്ടപ്പള്ളിയില്‍നിന്ന് സി.പി.എം അംഗം പൂത്തോപ്പിലെ സജീവനെ കാണാതായ സംഭവത്തിൽ മകൾ ശ്രുതി, മരുമകൻ ഹാരിസ് എന്നിവർ മുന്‍ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജി. സുധാകരനൊപ്പം ജില്ല പൊലീസ് മേധാവി ജി. ജയദേവിെന കണ്ടു. പിതാവിനെ എത്രയും വേഗം കണ്ടെത്തണമെന്ന് അഭ്യർഥിച്ച ശ്രുതി അന്വേഷണം ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
മിലിറ്ററിയിൽ ജോലിചെയ്യുന്ന ഹാരിസിനൊപ്പം ശ്രുതിയും ഹരിയാനയില്‍ ആയിരുന്നു. അവിടെനിന്ന് പലവട്ടം ഫോണില്‍ ജി. സുധാകരനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.
പൊലീസ് ഇതുവരെ കൈക്കൊണ്ട നടപടികളെപറ്റി പൊലീസ് മേധാവി വിശദീകരിച്ചു കൊടുക്കുകയും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അറിയിച്ചു. സാധാരണ ലഭ്യമാകുന്ന സൂചന ഒന്നും കാണാതായ സജീവെൻറ കാര്യത്തിൽ ഉണ്ടായിരുന്നില്ല. ഊഹാപോഹങ്ങളിലും നുണപ്രചാരണങ്ങളിലും കുടുങ്ങരുതെന്നും പൊലീസ് കൂടെയുണ്ടെന്നും എസ്.പി ശ്രുതിയോടും ഭർത്താവിനോടും പറഞ്ഞു. ഹാരിസ് ഈ മാസം 30ന് പോകുമെങ്കിലും പിതാവിനെ കണ്ടെത്തുംവരെ ശ്രുതി ഹരിയാനക്ക് മടങ്ങുന്നില്ല. പാര്‍ട്ടിയും സര്‍ക്കാറും കൂടെയുണ്ടെന്നും സജീവനെ കണ്ടുപിടിക്കും വരെ പരിശ്രമം തുടരുമെന്നും ജി. സുധാകരൻ പറഞ്ഞു. സംഭവം ഉണ്ടായി രണ്ടാം ദിവസം ജി. സുധാകരന് സജീവെൻറ വീട്ടില്‍ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പൊലീസിൽ ഇടപെടൽ നടത്തുകയും ചെയ്തിരുന്നു.
െസപ്റ്റംബർ 29ന് ബ്രാഞ്ച് സമ്മേളനത്തിെൻറ തലേന്നാണ് കമ്മിറ്റി അംഗമായ സജീവനെ കാണാതായത്. ഇതിെൻറ പേരിൽ മാറ്റിയ സമ്മേളനം നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.