പെൻഷൻ വിതരണത്തെച്ചൊല്ലി തർക്കം; സി.പി.എം, ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി
text_fieldsആലപ്പുഴ: ക്ഷേമ പെൻഷൻ വിതരണത്തെച്ചൊല്ലി സി.പി.എം, ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. ആലപ്പുഴ കൊമ്മാടി വാർഡിൽ വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. വിതരണം ചെയ്യാനെത്തിയ ജീവനക്കാരനും മർദനമേറ്റു.
വിതരണത്തിനായി എത്തിയ ആലപ്പി നോർത്ത് കോഓപറേറ്റിവ് ബാങ്കിലെ കലക്ഷൻ ഏജൻറ് രഞ്ജിത് രമേശനെയാണ് ബി.ജെ.പി പ്രവർത്തകർ തടഞ്ഞത്. സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ചട്ടം മറികടന്നാണ് പെൻഷൻ വിതരണം നടത്തുന്നതെന്നാരോപിച്ചായിരുന്നു സംഘർഷം. കൂടുതൽ സി.പി.എം പ്രവർത്തകർ എത്തിയതോടെ ആലപ്പുഴ നോർത്ത് പൊലീസ് സ്ഥലത്തെത്തിയാണ് എല്ലാവരെയും പിന്തിരിപ്പിച്ചത്.
കളപ്പുര മാഞ്ചിറയ്ക്കൽ തൃപ്തികുമാർ, കൊമ്മാടി വേലശ്ശേരിൽ സച്ചിൻ ജേക്കബ്, കൊമ്മാടി മാടയിൽ എൻ.പി. ശശി എന്നിവരെ ബി.ജെ.പി.ക്കാർ മർദിച്ചതായി സി.പി.എമ്മും കൊമ്മാടി വാർഡ് കൺവീനർ സുരേഷ് കുമാർ, പ്രവർത്തകരായ ത്യാഗരാജൻ, ശ്രീജിത്ത് എന്നിവരെ സി.പി.എമ്മുകാർ മർദിച്ചതായി ബി.െജ.പിയും ആരോപിച്ചു. ഇരുവിഭാഗത്തിനെതിരെയും കേസെടുത്തതായി ആലപ്പുഴ നോർത്ത് പൊലീസ് അറിയിച്ചു. പെൻഷൻ വിതരണത്തോടൊപ്പം സി.പി.എമ്മുകാർ വോട്ട് പിടിത്തവും സ്ലിപ്പ് വിതരണവും നടത്തിയെന്നാണ് ബി.ജെ.പി.യുടെ ആരോപണം. എന്നാൽ, സഹകരണ ജീവനക്കാരന് പെൻഷൻകാരുടെ വീട് അറിയാത്തതിനാൽ കാണിച്ചുകൊടുക്കുക മാത്രമാണ് ചെയ്തതെന്നാണ് സി.പി.എമ്മുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.