ആലപ്പുഴയിലും ഡി.എൽ.പി ബോർഡ്; പരാതികൾ ഇനി നേരിട്ടറിയിക്കാം
text_fieldsആലപ്പുഴ : പൊതുമരാമത്ത് പ്രവൃത്തികളുടെ ന്യൂനത പരിഹരിക്കുന്നതിനുള്ള കാലയളവ് (ഡിഫക്ട് ലയബിലിറ്റി പിരീഡ് - ഡി.എൽ.പി) പ്രദർശിപ്പിക്കുന്ന ബോർഡുകൾ ആലപ്പുഴയിൽ സ്ഥാപിച്ചു.
മണ്ഡലത്തിലെ ഡി.എൽ.പി ബോർഡുകളുടെ ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. ആലപ്പുഴ - മധുര റോഡ് കൈചൂണ്ടി ജങ്ഷൻ മുതൽ മുഹമ്മവരെ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുനർനിർമിച്ച റോഡിെൻറ റോഡ് പരിപാലന കാലയളവ് പ്രദർശിപ്പിക്കുന്ന ബോർഡ് കൈചൂണ്ടി ജങ്ഷനിലാണ് സ്ഥാപിച്ചത്.
ഡി.എൽ പിരീഡിലുള്ള പ്രവൃത്തി, കരാറുകാരൻ, കരാറുകാരെൻറ ഫോൺ നമ്പർ, ചുമതലപ്പെട്ട ഉദ്യോഗസ്ഥെൻറ പേര്, ഫോൺ നമ്പർ എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്. റോഡ് പരിപാലന കാലാവധിയും നിർമാണചുമതല വഹിച്ച അസി. എൻജിനീയറുടെ ഫോൺ നമ്പറും ട്രോൾഫ്രീ നമ്പരും ബോർഡിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.