ഡോക്ടറെ മർദിച്ച കേസ്: പഞ്ചായത്ത് പ്രസിഡൻറിന് മുൻകൂർ ജാമ്യം
text_fieldsകുട്ടനാട്: കൈനകരിയിൽ ഡോക്ടറെ മർദിച്ച കേസിൽ പഞ്ചായത്ത് പ്രസിഡൻറിന് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറും റിട്ട. അധ്യാപകനുമായ എം.സി. പ്രസാദിനാണ് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ. സുജാത ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ മാസം 11നുമുമ്പ് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും ചോദ്യം ചെയ്യലിനുശേഷം ജാമ്യത്തിൽ വിടണമെന്നുമാണ് കോടതി ഉത്തരവ്.
കഴിഞ്ഞമാസം 24ന് വൈകീട്ട് അഞ്ചോടെയാണ് ഡോക്ടർക്കുനേരെ ആക്രമണമുണ്ടായത്. ജോലി തടസ്സപ്പെടുത്തിയതിനും മർദിച്ചതിനും അസഭ്യം പറഞ്ഞതിനും നെടുമുടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.പി.എമ്മുകാരനായ പഞ്ചായത്ത് പ്രസിഡൻറ് ഒന്നാംപ്രതിയാണ്. 150 പേർക്ക് വാക്സിൻ നൽകാനാണ് ആദ്യം തീരുമാനിച്ചത്.
പിന്നീട് 30 പേർക്കുള്ള വാക്സിൻ കൂടി ലഭിച്ചു. ഇതും മുൻഗണനക്രമമനുസരിച്ച് മാത്രമേ നൽകൂ എന്ന നിലപാട് ഡോക്ടർ എടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പേര് നൽകിയ 10 പേർക്ക് വാക്സിൻ നൽകാത്തതിനെത്തുടർന്നുണ്ടായ ബഹളത്തിനിെട ഡോക്ടർക്ക് മർദനമേൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.