Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനായ്​ ശല്യം: എ.ബി.സി...

നായ്​ ശല്യം: എ.ബി.സി സെന്ററുകള്‍ നവംബറിൽ തുറക്കും

text_fields
bookmark_border
നായ്​ ശല്യം: എ.ബി.സി സെന്ററുകള്‍ നവംബറിൽ തുറക്കും
cancel

ആ​ല​പ്പു​ഴ: നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​വം​ബ​ർ ആ​ദ്യ​വാ​രം ജി​ല്ല​യി​ൽ ര​ണ്ട് എ.​ബി.​സി സെ​ന്റ​ർ ആ​രം​ഭി​ക്കാ​ൻ ജി​ല്ല വി​ക​സ​ന​സ​മി​തി യോ​ഗം നി​ര്‍ദേ​ശി​ച്ചു. പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം.​എ​ൽ.​എ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നെ തു​ട​ർ​ന്ന്​ ക​ല​ക്ട​ർ ജോ​ണ്‍ വി. ​സാ​മു​വ​ലാ​ണ്​ ന​വം​ബ​ർ ആ​ദ്യം എ.​ബി.​സി തു​ട​ങ്ങാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ക​ര്‍ശ​ന നി​ര്‍ദേ​ശം ന​ല്‍കി​യ​ത്.

യു. ​പ്ര​തി​ഭ എം.​എ​ൽ.​എ​യും സ​മാ​ന വി​ഷ​യം ഉ​ന്ന​യി​ച്ചു. ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടു​ന്ന​തും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​തു​മാ​യ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു. അ​രൂ​ർ-​കു​മ്പ​ള​ങ്ങി പാ​ല​ത്തി​ന്റെ താ​ഴെ​യു​ള്ള ഭാ​ഗ​ത്ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ സം​ഭ​രി​ക്കു​ന്ന​തു​മൂ​ലം മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്നു​വെ​ന്നും ജ​ല​മ​ലി​നീ​ക​ര​ണം സം​ഭ​വി​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യ ദ​ലീ​മ ജോ​ജോ എം.​എ​ൽ.​എ പ്ര​സ്തു​ത പ്ര​ദേ​ശ​ത്തി​ന്റ ഉ​ട​മ​സ്ഥ​ത പ​രി​ശോ​ധി​ച്ച് പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. കാ​യം​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ലാ​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​ത​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍ച്ച​ചെ​യ്തു വേ​ണം ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ ആ​വി​ഷ്‌​ക​രി​ക്കേ​ണ്ട​തെ​ന്നും യു. ​പ്ര​തി​ഭ എം.​എ​ൽ.​എ പ​റ​ഞ്ഞു.

പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗ​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്​ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ കു​ഴ​ലു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ റോ​ഡു​ക​ൾ പു​ന​ര്‍നി​ർ​മി​ക്ക​ണ​മെ​ന്നും എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം.​എ​ൽ.​എ പ​റ​ഞ്ഞു. പോ​രു​ക്ക​ര ഗോ​വേ​ന്ദ​പ്പാ​ലം, ജി.​പി.​എം ക​ന്നി​ട്ട​പ്പ​റ​മ്പ് പാ​ലം എ​ന്നി​വ​യു​ടെ സ്ഥ​ല​മേ​റ്റെ​ടു​പ്പ് പ്ര​വൃ​ത്തി​ക​ളി​ൽ സ്‌​പെ​ഷ​ൽ ത​ഹ​സി​ല്‍ദാ​ർ (സ്ഥ​ല​മെ​ടു​പ്പ്) ജ​ന​റ​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ പ​തി​പ്പി​ക്ക​ണെ​ന്ന് തോ​മ​സ് കെ. ​തോ​മ​സ് എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ല​ക്ട​ർ ജോ​ൺ വി. ​സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​ൽ.​എ​മാ​രാ​യ തോ​മ​സ് കെ. ​തോ​മ​സ്, പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, ദ​ലീ​മ ജോ​ജോ, എം.​എ​സ്. അ​രു​ൺ​കു​മാ​ർ, യു. ​പ്ര​തി​ഭ, മ​ന്ത്രി സ​ജി ചെ​റി​യാ​ന്റെ പ്ര​തി​നി​ധി ഡി.​വി. ഷാ​ജി, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി​യു​ടെ പ്ര​തി​നി​ധി കെ. ​ഗോ​പ​കു​മാ​ർ, ജി​ല്ല പ്ലാ​നി​ങ്​ ഓ​ഫി​സ​ർ എം.​പി. അ​നി​ൽ​കു​മാ​ർ, ജി​ല്ല ഇ​ർ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ കെ.​എ​സ്. സു​മേ​ഷ്​ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dog nuisanceABC centers
News Summary - Dog nuisance: ABC centers to open in November
Next Story