റെഡ് സിഗ്നൽ വീഴ്ത്തി; വഴിയടഞ്ഞ് ഡ്രൈവിങ് സ്കൂൾ മേഖല
text_fieldsആലപ്പുഴ: കഴിഞ്ഞ 26 വർഷമായി ഡ്രൈവിങ് സ്കൂളിലെ ആശാനാണ് അഫ്സൽ. ലോക്ഡൗണിൽ സ്കൂൾ അടച്ചുപൂട്ടേണ്ടി വന്നതോടെ തടുക്ക് നിർമാണത്തിന് പോകുന്ന അഫ്സലിെൻറ െചലവുകളും അധികമാണ്. ഒരേ സമയം ഉപജീവനത്തിനും ഡ്രൈവിങ് സ്കൂൾ നിലനിർത്താനും ബുദ്ധിമുട്ടുന്ന ഡ്രൈവിങ് സ്കൂൾ ഉടമകളിൽ ഒരാളാണ് ഇദ്ദേഹം. ലോക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ നിശ്ചലമായതാണ് ഈ അസംഘടിതമേഖല.
ഇക്കാലയളവിൽ ഓഫിസിനായി എടുത്ത കെട്ടിടത്തിെൻറ വാടകയും വാഹനങ്ങളുടെ മാസ തവണകളും അടക്കേണ്ടിവരുമ്പോൾതന്നെ അധികനാൾ ഓടാതെ ഇരിക്കുമ്പോൾ വാഹനങ്ങൾക്ക് ഉണ്ടാകുന്ന തകരാറുകളും പരിഹരിക്കണം. ഡ്രൈവിങ് ടെസറ്റുകൾ നടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
മുമ്പ് ലേണേഴ്സ് അപേക്ഷ ഡ്രൈവിങ് സ്കൂൾ മുഖേന സ്വീകരിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഈ അപേക്ഷ അക്ഷയയിലൂടെ ആയതിനാൽ ഇതിെൻറ നിശ്ചിത ഫീസും തങ്ങൾക്ക് നഷ്ടമായെന്ന് കൈരളി ഡ്രൈവിങ് സ്കൂൾ ഉടമ അൻസാരി പറയുന്നു. കോവിഡ് വ്യാപനം തുടരുന്നതിനാൽ സ്കൂളുകൾ എന്ന് തുറക്കാൻ ആവുമെന്ന് അറിയില്ല. പേക്ഷ അടച്ചുപൂട്ടാനും കഴിയാത്ത സ്ഥിതിയാണ്.
ലോക്ഡൗണിന് മുമ്പ് ടെസ്റ്റിന് തയാറെടുത്ത അമ്പതിലേറെ പേരുണ്ട്. ഇവർക്ക് വീണ്ടും ക്ലാെസടുക്കാതെ ടെസ്റ്റിന് പങ്കെടുപ്പിക്കാനാവില്ല. പണം നൽകി പഠനം തുടങ്ങിയവരെ വീണ്ടും ആദ്യം മുതൽ അഭ്യസിപ്പിക്കുമ്പോൾ പെട്രോൾ അടക്കം െചലവ് വരുന്ന കാര്യമാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലൈസൻസ് ടെസ്റ്റുകൾ പുനരാരംഭിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും നിരസിച്ചു.
പ്രതിസന്ധികൾക്കിടയിൽ ചില വാഹനങ്ങൾ വിൽക്കാമെന്ന് കരുതിയാലും കഴിയില്ല. ഇടതുവശത്തും ബ്രേക്കും ക്ലച്ചുമുള്ള ഡ്യുവൽ കൺട്രോൾ സിസ്റ്റമായ ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾ വിൽക്കാൻ വാഹന വകുപ്പിെൻറ അനുമതി വേണം. ജില്ലയിൽ 210 ഡ്രൈവിങ് സ്കൂളാണ് ഉള്ളത്. ഓരോ ഡ്രൈവിങ് സ്കൂളിലും കുറഞ്ഞത് മൂന്ന് തൊഴിലാളികൾ വീതമുണ്ട്. വർഷങ്ങളായി ഈ മേഖലയിൽ പണിയെടുക്കുന്നവരെല്ലാം പുതിയ തൊഴിൽ തേടി ജീവിക്കേണ്ട അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.