അപകടത്തിൽപെട്ട കാറിൽനിന്ന് എട്ട് കിലോ കഞ്ചാവ് പിടികൂടി
text_fieldsചെങ്ങന്നൂർ: നിയന്ത്രണംവിട്ട് മറിഞ്ഞ കാറിൽനിന്ന് എട്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കാർ എം.സി റോഡിൽ മുളക്കുഴ പള്ളിപ്പടിക്ക് സമീപമാണ് മറിഞ്ഞത്.
കഞ്ചാവിന് എട്ടുലക്ഷം രൂപയോളം വിലവരും. കാറിലുണ്ടായിരുന്ന അടൂർ പഴകുളം സ്വദേശികളായ പൊന്മന കിഴക്കേതിൽ വീട്ടിൽ ഷൈജു (ലൈജു -25), ഫൈസൽ (19), തിരുവനന്തപുരം നെടുമങ്ങാട് പറമ്പുവാരത്ത് വീട്ടിൽ മഹേഷ് (36) എന്നിവരെ പിടികൂടി. ഷൈജു പത്തനംതിട്ട, നൂറനാട്, അടൂർ സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
രാവിലെ ഒമ്പതോടെയാണ് അപകടം.സമീപവാസികൾ യുവാക്കളെ വാഹനത്തിൽനിന്ന് പുറത്തിറക്കിയപ്പോഴാണ് പൊതികൾ ശ്രദ്ധയിൽപെട്ടത്. ചെങ്ങന്നൂർ സി.ഐ ജോസ് മാത്യു, എസ്.ഐ എസ്.വി. ബിജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എട്ട് കിലോയോളം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.