Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅവശ്യമരുന്നുകൾ...

അവശ്യമരുന്നുകൾ എത്തിത്തുടങ്ങി; വൃക്കരോഗികൾക്ക് ഇപ്പോഴുമില്ല ആശ്വാസം

text_fields
bookmark_border
അവശ്യമരുന്നുകൾ എത്തിത്തുടങ്ങി; വൃക്കരോഗികൾക്ക് ഇപ്പോഴുമില്ല ആശ്വാസം
cancel

ആലപ്പുഴ: മരുന്ന് ക്ഷാമത്തിലായിരുന്ന ജില്ലയിലെ ആശുപത്രികളിൽ അവശ്യമരുന്നുകൾ എത്തിത്തുടങ്ങി. എന്നാൽ, വൃക്കരോഗികൾക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യതയിൽ ഇപ്പോഴും കുറവ് തുടരുകയാണ്.

രണ്ടാഴ്ച മുമ്പ് ന്യുമോണിയക്കും മ‍ഞ്ഞപ്പിത്തത്തിനും വേണ്ട ആന്‍റിബയോട്ടിക്കുകൾവരെ കിട്ടാനില്ലായിരുന്നു. പാരസെറ്റമോൾ കെ.എസ്.ഡി.പി (കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ) എത്തിച്ച് തുടങ്ങി. സംസ്ഥാനത്ത് അഞ്ച് കോടി പാരസെറ്റമോളാണ് വേണ്ടത്. ഇതി‍െൻറ വിതരണം തുടങ്ങിയിട്ടുണ്ട്. 10 ലക്ഷം ഗുളികകൾ ഓരോ ദിവസവും വിതരണം ചെയ്യുന്നുണ്ട്.

സെപ്റ്റംബർ അവസാനത്തോടെ വിതരണം പൂർത്തിയാക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. മെറ്റ്ഫോർമിൻ ഗുളികകളും വിതരണം തുടങ്ങി.

കഫക്കെട്ട്, അണുബാധ തുടങ്ങിയവക്കുള്ള സെഫ്ട്രിയാക്സോൺ, ന്യുമോണിയ, അണുബാധക്ക് നൽകുന്ന ഇമിപ്രാനം, മുറിവുകൾക്കുള്ള ക്ലോക്സാസിലിൻ, കരൾ രോഗികൾക്ക് വേണ്ട ആൽബുമിൻ, അയൺ ഇഞ്ചക്‌ഷൻ, പനിക്ക് വേണ്ട പാരസെറ്റമോൾ ഇഞ്ചക്‌ഷൻ, രക്തത്തിലെ ആർ.ബി.സി (ചുവന്ന രക്താണു) അളവു കുറഞ്ഞവർക്ക് കൊടുക്കുന്ന എറിത്രോപോയിറ്റിൻ എന്നിവയും എത്തിത്തുടങ്ങി.

അസിഡിറ്റിക്ക് ഉപയോഗിക്കുന്ന പാന്‍റോപ്രസോൾ രണ്ടു ദിവസത്തിനുള്ളിൽ എത്തുമെന്ന് മെഡിക്കൽ സര്‍വിസ് കോർപറേഷൻ അധികൃതർ പറഞ്ഞു.

എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ വിതരണവും സാധാരണ നിലയിലായിട്ടുണ്ട്. ഈ മാസമാദ്യം പലയിടത്തും ഗുളികയുടെ സ്റ്റോക് തീർന്നിരുന്നു. ഇതോടെ കാരുണ്യവഴി 10 ലക്ഷം ഗുളികകളെത്തിച്ചു. ഇനിയും സ്റ്റോക് പ്രതീക്ഷിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

ഡോക്സിസൈക്ലിൻ ഗുളികകൾ അടുത്ത വർഷത്തോടെ കെ.എസ്.ഡി.പി ഉൽപാദിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇതിന് നടപടി തുടങ്ങി. ഇടവിട്ടുള്ള മഴയിൽ പല സ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നതിനാൽ എലിപ്പനിക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ് അറിയിച്ചു.

മലിനജലത്തിൽ ഇറങ്ങുന്നത് ഒഴിവാക്കണം. മണ്ണും വെള്ളവും കയറാത്ത കാലുറകൾ ധരിക്കുന്നത് രോഗ പ്രതിരോധിക്കുന്നതിന് ഉപകരിക്കും. രോഗം പിടിപെടുന്നതിന് ഇടയാക്കുന്ന സാഹചര്യമുണ്ടെങ്കിൽ 200 മില്ലിഗ്രാം ഡോക്സിസൈക്ലിൻ ഗുളിക ആഴ്ചയിലൊരിക്കൽ ആഹാരത്തിനുശേഷം കഴിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicinesarriving
News Summary - Essential medicines started arriving
Next Story