പ്രവാസി ജൈവ പച്ചക്കറി കൃഷിയിൽ മികച്ചനേട്ടം
text_fieldsആലപ്പുഴ: കോവിഡിൽ തൊഴില്‍ നഷ്ടമായ പ്രവാസികള്‍ക്കായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ 'പ്രവാസി ജൈവ പച്ചക്കറി കൃഷി' പദ്ധതിക്ക് മികച്ചനേട്ടം. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ മികച്ച നേട്ടം കൊയ്ത പ്രവാസിയായ മധു സുരേന്ദ്രനും കുടുംബവും രണ്ടാം ഘട്ടത്തിലെ വിളവെടുപ്പിന് വിദേശത്തുനിന്ന് സാക്ഷ്യം വഹിക്കുകയാണ്. അഞ്ചു മാസം മുമ്പ് വിദേശത്തേക്ക് മടങ്ങിയ മധു സുഹൃത്തായ അനിലിനെയാണ് പച്ചക്കറി കൃഷിയുടെ മേല്‍നോട്ടവും പരിചരണവും ഏല്പിച്ചത്.
ഒന്നര ഏക്കറിലാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. രണ്ടു ലക്ഷത്തിലധികം രൂപയുടെ വിൽപന ആദ്യ വിളവെടുപ്പില്‍ ലഭിച്ചു. തൈകള്‍, വളം, കൂലിച്ചെലവ് സബ്സിഡി, ഡിപ്പാര്‍ട്മെൻറ് ഡ്രിപ് ഇറിഗേഷന്‍ സബ്സിഡി എന്നിവ കൃഷി വകുപ്പ് നല്കി. പച്ചക്കറി വികസന പദ്ധതി പ്രകാരം 12,500 രൂപ, തരിശുകൃഷിക്കായി 7400 രൂപ, റെഡ് ലേഡി പപ്പായക്ക് 3625 രൂപ എന്നിങ്ങനെ വിവിധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിക്കാവശ്യമായ സഹായം നല്‍കിയതായി കൃഷി ഓഫിസര്‍ ജാനിഷ് റോസ്, അസി. കൃഷി ഓഫിസര്‍ സുരേഷ് എന്നിവർ പറഞ്ഞു.
പീച്ചില്‍, പടവലം, പാവക്ക, ചീര, വെണ്ടക്ക, വഴുതന, വാഴ, റെഡ് ലേഡി പപ്പായ, ചേമ്പ്, ചേന എന്നിവയാണ് കൃഷി ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ തിലോപ്പി മീന്‍കൃഷിയും പച്ചക്കറിക്കൊപ്പം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 150 പേര്‍ക്കുള്ള ജൈവ പച്ചക്കറി കൃഷിക്കുള്ള സഹായമാണ് പഞ്ചായത്ത് തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.