കള്ളനോട്ട് അച്ചടിച്ച് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
text_fieldsമാരാരിക്കുളം: കള്ളനോട്ട് അച്ചടിച്ച് തട്ടിപ്പുനടത്തിയ യുവാവ് അറസ്റ്റിൽ. ഇയാളിൽനിന്ന് 200 രൂപയുടെ കള്ളനോട്ടുകളും പ്രിൻറർ അടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. ആര്യാട് പഞ്ചായത്ത് ഒന്നാം വാർഡ് പാതിരപ്പള്ളി തൈപ്പറമ്പിൽ രതീഷാണ് (38) പിടിയിലായത്.
ലോട്ടറി വിൽപനക്കാർക്ക് കള്ളനോട്ട് നൽകിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. കഴിഞ്ഞ 13ന് കലവൂരിലെ ലോട്ടറി വിൽപനക്കാരന് രണ്ട് 200 രൂപയുടെ കള്ളനോട്ടാണ് നൽകിയത്. പിടിക്കപ്പെടാതെ വന്നതോടെ തട്ടിപ്പ് ആവർത്തിക്കുകയുമായിരുന്നു. തട്ടിപ്പ് മനസ്സിലായേതാടെ ലോട്ടറിക്കച്ചവടക്കാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതി സഞ്ചരിച്ച മോട്ടോർ സൈക്കിളിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിൽ പാതിരപ്പള്ളിയിൽനിന്നാണ് പിടികൂടിയത്.
വീട്ടിൽ നടത്തിയ പരിശോധനയിൽ 200 രൂപയുടെ രണ്ടുഭാഗം പ്രിൻറ് ചെയ്ത രണ്ടുപേപ്പറും ഒരുഭാഗം പൂർത്തിയായ ഒരുപേപ്പറും കണ്ടെടുത്തു. കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ, പ്രിൻറർ, മുറിച്ചുവെച്ച പേപ്പർ എന്നിവയും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നിരവധി പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദീർഘകാലം േഡറ്റ എൻട്രി ഓപറേറ്ററായി ഇയാൾ ജോലി ചെയ്തിട്ടുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സമാന തട്ടിപ്പ് നടന്നതിെൻറ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം വിപുലമാക്കി. മണ്ണഞ്ചേരി എസ്.ഐ കിരൺ സി. നായർ, ഗ്രേഡ് എസ്.ഐമാരായ ബി. ബൈജു, ബി.കെ. അശോകൻ, ജയകുമാർ, എ.എസ്.ഐ സുധീർ, സീനിയർ സി.പി.ഒ മഞ്ജുഷ, സി.പി.ഒമാരായ വിപിൻദാസ്, മിഥുൻ ദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.