വ്യാജ രജിസ്ട്രേഷൻ; രണ്ട് ഹൗസ്ബോട്ട് പിടിച്ചെടുത്തു
text_fieldsആലപ്പുഴ: വ്യാജരജിസ്ട്രേഷൻ ഉപയോഗിച്ച് വിനോദസഞ്ചാരികളുമായി കായലിൽ സവാരി നടത്തി അപകടമുണ്ടാക്കിയ രണ്ട് ഹൗസ്ബോട്ട് പിടിച്ചെടുത്തു. പോർട്ട് ഉദ്യോഗസ്ഥരും ടൂറിസം പൊലീസും ചേർന്നാണ് ബോട്ട് പിടിച്ചെടുത്തു. തിങ്കളാഴ്ച വൈകീട്ട് 4.15ന് സായി കേന്ദ്രത്തിനടുത്ത് ബാംബൂ റിസോർട്ടിന് സമീപം ഹൗസ്ബോട്ടുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. തമിഴ്നാട് സ്വദേശികളായ ഏഴുപേരാണ് ഹൗസ്ബോട്ടിലുണ്ടായിരുന്നത്. തോമസ് മാത്യുവിന്റെ ഉടമസ്ഥയിലുള്ള പി.ടി.ആർ ഹോളിഡേയ്സ് എച്ച്.ബി മരിയ എന്നപേരിലുള്ള ഹൗസ്ബോട്ട് കെ.ഐ.വി-എൽ.പി-എച്ച്.ബി 8092/13 എന്ന വ്യാജ നമ്പറിലാണ് സർവിസ് നടത്തിയത്.
അപകടത്തിൽപെട്ട ബോട്ടിൽ കാർമൽ എന്നപേരിലുള്ള ഹൗസ്ബോട്ടാണ് ഇടിച്ചത്. ഇതും രേഖയില്ലാതെയാണ് ഓടിയതെന്ന് കണ്ടെത്തി. ഭാഗികമായി മുങ്ങിയ ഹൗസ്ബോട്ടിലെ ജീവനക്കാരാണ് സഞ്ചാരികളെ രക്ഷിച്ചത്. പിടിച്ചെടുത്ത ഹൗസ്ബോട്ടുകൾ ആര്യാട് യാർഡിലേക്ക് മാറ്റി. രേഖകളില്ലാതെ സർവിസ് നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പോർട്ട് സർവെയർ വി.കെ. നന്ദകുമാർ, പോർട്ട് കൺസർവേറ്റർ കെ. അനിൽകുമാർ , ടൂറിസം പോലീസ് ഉദ്യോഗസ്ഥരായ പി.ആർ. രാജേഷ് , ശ്രീജ അജയകുമാർ, ജോഷിത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.