നാട് കർഷകർക്കൊപ്പം: പിന്തുണയുമായി ആരിഫ് ഹരിയാനയിലെ സമരപ്പന്തലിൽ
text_fieldsആലപ്പുഴ: കേന്ദ്രസർക്കാറിെൻറ കർഷകവിരുദ്ധ നിയമങ്ങൾെക്കതിരെ സമരം ചെയ്യുന്ന കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.എം. ആരിഫ് എം.പി ഹരിയാനയിലെ പൽവാലിലെ സമരപ്പന്തലിൽ എത്തി.
പാർലമെൻറിനെ നോക്കുകുത്തിയാക്കി മോദി സർക്കാർ പാസാക്കിയ മൂന്ന് കാർഷിക അനുബന്ധ നിയമങ്ങൾക്കെതിരെ നടത്തുന്ന സമരത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.
രാജ്യത്തെ ഭൂമിയും വെള്ളവും ആകാശവും കുത്തക മുതലാളിമാർക്ക് തീറെഴുതുന്ന കേന്ദ്രസർക്കാറിന് ശക്തമായ താക്കീതാണ് സമരമെന്നും ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് വിവാദ നിയമങ്ങൾ പിൻവലിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.