കലക്ടറേറ്റിലേക്ക് ട്രാക്ടറുമായി കർഷകരുടെ പ്രതിഷേധം
text_fieldsആലപ്പുഴ: കുട്ടനാട്ടിൽ സംഭരിച്ച നെല്ലിന്‍റെ വില നൽകണമെന്ന് ആവശ്യപ്പെട്ട് ഐക്യപാടശേഖര സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് ട്രാക്ടറുമായി നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. മാർച്ചിൽ വിവിധ ആവശ്യങ്ങളുന്നയിച്ച പ്ലക്കാർഡുമായാണ് കർഷകർ അണിനിരന്നത്. പ്രകടനത്തിന് മുന്നിലായി രണ്ട് ട്രാക്ടറും ഉണ്ടായിരുന്നു.
ധർണ രാഷ്ട്രീയ കിസാൻ മഹാസംഘ് കേരള സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ കർഷകഖേദ് മസ്ദൂർ സംഘടന ദേശീയ കൗൺസിൽ അംഗം അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ഐക്യപാടശേഖര സമിതി പ്രസിഡന്‍റ് ഇ.ആർ. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.
ഫാർമേഴ്‌സ് റിലീഫ് ഫോറം ജില്ല കൺവീനർ എം.വി. ആന്റണി, ജില്ല ജനറൽ സെക്രട്ടറി ശരൺദേവ്, ഫാർമേഴ്‌സ് ഫോറം സംസ്ഥാന സെക്രട്ടറി മാർട്ടിൻ തോമസ്, ദില്ലി ചലോ കർഷക സംയുക്ത സമരസമിതി ചെയർമാൻ പി.ആർ. സതീശൻ, കേരള കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ടി. തോമസ്, യു. നസീർ, അജയപ്പൻ, വാസുദേവൻ, സോണിച്ചൻ പുളികുന്ന്, പി.എ. തോമസ് ശ്രാമ്പിക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.