കാലവർഷത്തെ അതിജീവിച്ച് സംയോജിത കൃഷിയിൽ നൂറുമേനി വിളവെടുപ്പ്
text_fieldsമാരാരിക്കുളം: കെ.കെ. കുമാരൻ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി പൊതുമേഖല സ്ഥാപനമായ സിൽക്കിെൻറ പാട്ടത്തിനെടുത്ത ഭൂമിയിൽ നടത്തിയ സംയോജിത കൃഷിയുടെ വിളവെടുപ്പ് സി.പി.എം നേതാവും മുൻ എം.പിയുമായ പി. രാജീവ് നിർവഹിച്ചു. ജില്ല സെക്രട്ടറി ആർ. നാസർ, ഏരിയ സെക്രട്ടറിയും പാലിയേറ്റിവ് സൊസൈറ്റി ചെയർമാനുമായ എസ്. രാധാകൃഷ്ണൻ, അഡ്കോസ് സെക്രട്ടറി അഡ്വ. എം. സന്തോഷ് കുമാർ, കൃഷി അസി. ഡയറക്ടർ ടി.സി. ഷീന, ഡി. ഉമാശങ്കർ, കൃഷി ഓഫിസർ അശ്വതി വിശ്വനാഥൻ, ഹരിതമിത്ര അവാർഡ് ജേതാവ് ശുഭ കേശൻ എന്നിവർ പങ്കെടുത്തു. മേയ് അവസാന വാരം മന്ത്രിമാരായ ഡോ. തോമസ് ഐസക്, ഇ.പി. ജയരാജൻ, എ.എം. ആരിഫ് എം.പി , ജി. വേണുഗോപാൽ എന്നിവർ ചേർന്നാണ് അഞ്ചേക്കറിൽ കൃഷിക്ക് തുടക്കം കുറിച്ചത്.
പാവൽ, പടവലം, പയർ, പീച്ചിൽ, പച്ചമുളക്, മത്തൻ, ഇളവൻ, വെള്ളരി, വെണ്ട, വഴുതന, സലാഡ് വെള്ളരി, തണ്ണിമത്തൻ, തക്കാളി തുടങ്ങി പന്ത്രണ്ടിനം പച്ചക്കറികളാണ് വിളവെടുത്തത്. ഇതിനോടു ചേർന്ന് നടത്തിയ പൂകൃഷി നേരത്തേ വിളവെടുത്തിരുന്നു. കർഷക അവാർഡ് ജേതാവ് ശുഭകേശനാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്. വിളവെടുക്കുന്ന പച്ചക്കറികൾ തോട്ടത്തിൽെവച്ചു തന്നെയാണ് വിൽപന നടത്തുന്നത്. കൃഷി വകുപ്പും പച്ചക്കറികൾ ഇവിടെനിന്ന് വാങ്ങുന്നുണ്ട്.എസ്. രാധാകൃഷ്ണൻ ചെയർമാനും പി.ജെ. കുഞ്ഞപ്പൻ സെക്രട്ടറിയും എം. സന്തോഷ് കുമാർ ട്രഷററുമായ പാലിയേറ്റിവ് കെയർ സൊസൈറ്റി രണ്ടാം ഘട്ടമെന്ന നിലയിൽ വിപുലമായ സംയോജിത കൃഷിയാണ് ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.