സേവനപാതയിൽ വേറിട്ട് ബാപ്പയും മകനും
text_fieldsആലപ്പുഴ: കോവിഡുകാലത്ത് സേവനപാതയിൽ ബാപ്പയും മകനും. കോവിഡ് ബാധിച്ച് മരിച്ച ആലപ്പുഴ സ്റ്റേഡിയം വാർഡിൽ അത്തിപ്പറമ്പിൽ കലാമിെൻറ (65) മൃതദേഹം ഖബറടക്കിയാണ് പൊതുപ്രവർത്തകൻ ഇലയിൽ സൈനുദ്ദീനും മകൻ അഹമ്മദ് ഷാരിഖും മാതൃകതീർത്തത്. മരിച്ചയാളുടെ മക്കൾ ക്വാറൻറീനിലായതോടെയാണ് ഇവർ ദൗത്യം ഏറ്റെടുത്തത്.
കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും സമസ്തയുടെ സേവന വിഭാഗമായ വിഖായയുടെ സംസ്ഥാന ജനറൽ കൺവീനറുമാണ് സൈനുദ്ദീൻ. പിതാവിെൻറ പൊതുപ്രവർത്തന പാതയിൽ സഞ്ചരിക്കുകയാണ് മെക്കാനിക്കൽ എൻജിനീയർകൂടിയായ മകൻ അഹമ്മദ് ഷാരിഖ്. 2018ലെ പ്രളയത്തിൽ കുട്ടനാട്ടിൽ അകപ്പെട്ട നാലുദിവസം മാത്രം പ്രായമായ ശിശുവിനെയും അമ്മയെയും രക്ഷപ്പെടുത്തിയത് വാർത്തയായിരുന്നു.
കോവിഡ് തുടങ്ങിയതിനുശേഷം 45ാമത്തെ മൃതദേഹമാണ് സംസ്കരിച്ചതെന്ന് അഹമ്മദ് ഷാരിഖ് പറഞ്ഞു. ഹാഷിം വണ്ടാനം, നാസിം വലിയമരം, ഷിഹാബ് ഹക്കീം, അസ്ലം മണ്ണഞ്ചേരി, സുൽഫിക്കർ അലി ഭൂട്ടോ, ഫിറോസ് നൗഷാദ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.