നഗരത്തില്‍ മൂന്നിടത്ത് തീപിടിത്തം
text_fieldsആലപ്പുഴ: നഗരത്തിൽ വ്യാഴാഴ്ച മൂന്നിടങ്ങളിൽ ചവറിനും പുല്ലിനും തീപിടിച്ചു. പുലർച്ച 1.30ന് ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ സ്റ്റോറിന് പിറകിൽ കെട്ടിടത്തോട് ചേർന്ന ഭാഗത്തെ ചപ്പുചവറുകൾക്കും ഉണങ്ങിയ മരത്തടികൾക്കുമാണ് തീപിടിച്ചത്. അഗ്നിശമന സേന ഒരുമണിക്കൂർ വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്.
ഉച്ചക്ക് 12.30ന് കലവൂർ റെയിൽവേ ട്രാക്കിൽ ഉണങ്ങിയ പുല്ലിന് തീപടിച്ചു. അഗ്നിശമന സേന വാഹനം എത്താൻ കഴിയാത്ത ഭാഗമായതിനാൽ ജീവനക്കാർ തീ തല്ലി അണക്കുകയായിരുന്നു. ഉച്ചക്ക് 2.30ന് കലവൂർ എ.എസ് കനാലിന്റെ തീരത്തെ പാടത്തും തീപിടുത്തമുണ്ടായി. വിവരമറിഞ്ഞ് ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിശമന സേന വെള്ളം പമ്പ് ചെയ്ത് തീയണച്ചു. അസി. സ്റ്റേഷൻ ഓഫിസർ തോമസ് ഡാനിയേലിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റസ്ക്യു ഓഫിസർമാരായ കെ.ബി. ഹാഷിം, വി. പ്രശാന്ത്, കെ.ആർ. അനീഷ്, ടി.കെ. കണ്ണൻ, കെ.എസ്. ആന്റണി, എൻ.ആർ. ദർശന എന്നിവരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.