ഓർഡിനൻസ് ഭേദഗതി കീറി മത്സ്യത്തൊഴിലാളി പ്രതിഷേധം
text_fieldsആലപ്പുഴ: മത്സ്യമേഖലയെ തകർക്കുന്ന ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റി കലക്ടറേറ്റ് പടിക്കൽ സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജയിംസ് ചിങ്കുതറയുടെ നേതൃത്വത്തിൽ ഓർഡിനൻസ് കോപ്പി കീറിയെറിഞ്ഞു. ജില്ല പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ, കെ.എം. ലക്ഷ്മണൻ, കെ.വി. ജോസി, എൻ. ഷിനോയ്, എം.പി. സാധു, ബിനു കള്ളിക്കാട്, എൻ.പി. പ്രദീപ്, ഭദ്രാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.
ആറാട്ടുപുഴ: ഓർഡിനൻസ് ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷനും (യു.ടി.യു.സി) ആർ.എസ്.പിയും വലിയഴീക്കൽ ഫിഷിങ് ഹാർബറിലേക്ക് മാർച്ച് നടത്തി. മാർച്ചിന് ശേഷം ഓർഡിനൻസ് കത്തിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ബി. കളത്തിൽ അധ്യക്ഷത വഹിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ആർ. മോഹനൻ, കൃഷ്ണകുമാർ എം. ബ്രിജേഷ് രാഗമാലിക, സജൻ മണ്ണുംപുറത്ത്, സുരേഷ്കുമാർ, ജേക്കബ് പത്രോസ്, സമദ്, എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.