വള്ളംകളി കാണാൻ ഒഴുകിയെത്തി വിദേശികളും
text_fieldsആലപ്പുഴ: വള്ളംകളി മത്സരം കാണാൻ എത്തിയവരിൽ വിദേശികളും ഏറെ. നൂറുകണക്കിന് വിദേശികളാണ് പവിലിയനുകളിലും അല്ലാത്തിടങ്ങളിലുമായി തമ്പടിച്ചത്. 3000 രൂപവരെ നൽകി ടിക്കറ്റെടുത്ത വിദേശികൾക്കുപോലും ഇരിപ്പിടം ലഭിച്ചില്ല.
നാട്ടുകാർ എല്ലായിടവും കൈയടക്കിയതോടെ വിദേശികൾക്ക് എവിടെങ്കിലും ഒതുങ്ങിക്കൂടേണ്ടിവന്നു. വിനോദ സഞ്ചാരികൾക്ക് പ്രത്യേക സൗകര്യം ഒരുക്കാതിരുന്നത് സംഘാടകരുടെ പിഴവാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു. ടിക്കറ്റെടുത്തിട്ടും സീറ്റ് ലഭിക്കാതിരുന്ന നാട്ടുകാരായവർ അധികൃതരോട് ക്ഷുഭിതരാകുന്നുമുണ്ടായിരുന്നു. ഇരിപ്പിടങ്ങൾ ഒഴിവുള്ള പവിലിയനുകളിൽ എത്താൻ ബോട്ട് സൗകര്യവുമുണ്ടായില്ല.
രുചി വൈവിധ്യങ്ങളുടെ വ്യത്യസ്തതയുമായി വിവിധതരം വിഭവങ്ങൾ, ജ്യൂസുകൾ, പായസങ്ങൾ എന്നിവ ഒരുക്കിയ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ഫുഡ് കോർട്ടിലും എൻ.ടി.ബി.ആറിന്റെ മെർക്കന്റയിസ് ഷോപ്പിലും സ്വദേശികളും വിദേശികളും അടക്കം നിരവധി ആളുകൾ എത്തി. ഹരിതചട്ടം പാലിച്ച് നടത്തിയ പരിപാടിയിൽ ഉടനീളം ഹരിതകർമസേനയുടെ സേവനവും ഉറപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.