ഒാടിെക്കാണ്ടിരുന്ന ടാങ്കറിൽനിന്ന് ഇന്ധനം ചോർന്നു; ഫയർഫോഴ്സ് ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി
text_fieldsആലപ്പുഴ: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയിൽനിന്ന് ഇന്ധനം ചോർന്നു. നാട്ടുകാർ കൃത്യസമയത്ത് ഫയർഫോഴ്സിനെ അറിയിച്ചതോടെ വൻ ദുരന്തം ഒഴിവായി. തിങ്കളാഴ്ച വൈകീട്ട് 5.30 ഒാെട കണ്ണൻവർക്കി പാലത്തിന് സമീപമായിരുന്നു സംഭവം.
എറണാകുളത്തുനിന്നും പന്തളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിൽ നിന്നാണ് പെട്രോൾ ചോർന്നത്. സ്വന്തമായി ചോർച്ച അടക്കാൻ ലോറി ഡ്രൈവർ ശ്രമിക്കുന്നതിനിടെ ഇന്ധനത്തിെൻറ ഗന്ധം പരക്കുകയും നാട്ടുകാർ എത്തി ഫയർഫോഴ്സിനെ വിളിക്കുകയുമായിരുന്നു. ഫയർഫോഴ്സ് എത്തി വാഹനത്തിലെ ചോർച്ച നിയന്ത്രിച്ച് നഗരത്തിലെ പെട്രോൾ പമ്പിലേക്ക് ഇന്ധനം മാറ്റി.
4000 ലിറ്റർ പെട്രോളും 8000 ലിറ്റർ ഡീസലുമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ടാങ്കറിെൻറ കീഴ്ഭാഗത്ത് ഉണ്ടായ ചോർച്ച എംസീലും റബർ ഷീറ്റുമുപയോഗിച്ച് അഗ്നിശമന സേന നിയന്ത്രിക്കുകയായിരുന്നു. തുടർന്നും ഇറ്റ് വീണുകൊണ്ടിരുന്ന പെട്രോൾ ശേഖരിക്കാൻ വാഹനത്തിനടിയിൽ ബക്കറ്റും ഘടിപ്പിച്ചു. ഇതേ അവസ്ഥയിൽ വാഹനം ഒാടിച്ച് വഴിച്ചേരിയിലെ സർക്കാർ പമ്പിലെത്തിയെങ്കിലും പ്രീമിയം ഇന്ധനമായതിനാൽ അത് ശേഖരിക്കാൻ സംവിധാനമുണ്ടായിരുന്നില്ല. പിന്നീട് ജനറൽ ആശുപത്രിക്ക് സമീപത്തെ ഇന്ത്യൻ ഓയിൽ പമ്പിലേക്കെത്തിക്കുകയായിരുന്നു.
ഇവിടെ ടാങ്കർ എത്തിച്ചെങ്കിലും ഒ.ടി.പി. സംവിധാനത്തിൽ പ്രവർത്തിക്കുന്ന ലോക്ക് ആയതിനാൽ ഹൈഡ്രോളിക് ലോക്ക് കട്ടർ ഉപയോഗിച്ച് മുറിക്കേണ്ടി വന്നു. ഈ സമയം തീ ഉണ്ടാകാതിരിക്കാൻ പതയും വെള്ളവും ഉപയോഗിച്ചു ശ്രദ്ധാപൂർവമാണ് ഇത് ചെയ്തത്. തുടർന്ന് ഇന്ധനം പമ്പിൽ ശേഖരിക്കുകയായിരുന്നു. ഇതേസമയം പമ്പിെൻറ പ്രവർത്തനം നിർത്തിവെച്ചു. ഇതുവഴിയുള്ള ഗതാഗതവും പൊലീസ് നിയന്ത്രിച്ചു.
ചെറിയ തീപ്പൊരി പോലും വൻ അപകടത്തിനിടയാക്കുന്ന സാഹചര്യമായിരുന്നെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ധനം നീക്കിയതിന് ശേഷം പമ്പിൽ ഉൾപ്പെടെ തീപിടുത്തം ഒഴിവാക്കാനായി ഫോമിങ് നടത്തിയാണ് അഗ്നിരക്ഷാസേന മടങ്ങിയത്. ലോറിയിൽ ഡ്രൈവറും രണ്ട് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.
അഗ്നിശമന സേന സ്റ്റേഷൻ ഒാഫീസർ ഡി. ബൈജു, അസിസ്റ്റൻറ് സ്റ്റേഷൻ ഒാഫീസർ ആർ. ഗീരീഷ്, സീനിയർ ഫയർ ഒാഫീസർ സലിം കുമാർ, ഫയർ ഒാഫീസർമാരായ ജയകൃഷ്ണൻ, മുഹമ്മദ് സാലിഹ്, സി.കെ. വിഷ്ണു, അർജുൻ, സുജിത്ത്, അനീഷ്, അരുൺ രാജ്, ഡ്രൈവർമാരായ അഭിലാഷ്, സെൽവരാജ്, ബിനു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.