നവകേരള സദസ്സിലെ പരാതി; മാന്നാർ ഹോമിയോ ക്ലിനിക്കിന്റെ വികസനത്തിന് ഫണ്ട്
text_fieldsമാന്നാർ: ചെങ്ങന്നൂരിലെ നവകേരളസദസ്സിൽ നൽകിയ പരാതിയിൽ മാന്നാർ ഗ്രാമപഞ്ചായത്ത് ഹോമിയോ ക്ലിനിക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് നടപടിയായി. എ.ഐ.വൈ.എഫ് മാന്നാർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിനീത് വിജയന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി. വിജയകുമാർ നൽകിയ മറുപടിയിൽ 2023-24 വികസന പദ്ധതിയിലുൾപ്പെടുത്തി 2,96,662 രൂപവകയിരുത്തി പ്രവൃത്തി പൂർത്തീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിരുവല്ല - മാവേലിക്കര സംസ്ഥാനപാതയിലെ കുട്ടമ്പേരൂർ പതിനാറാം വാർഡിൽ ഊട്ടുപറമ്പ് സ്കൂൾ ജങ്ഷനുസമീപമുള്ള മാതൃകാ ഹോമിയോ ഡിസ്പെൻസറിയിൽ വെൽനസ് സെന്ററും ആയൂഷ് ഹെൽത്തും പ്രവർത്തിക്കുന്നുണ്ട്.
ഇവിടെയെത്തുന്ന രോഗികൾക്കും ഒപ്പംവരുന്നവർക്കും ഒ.പി ചീട്ട് എടുക്കാനും മരുന്നുവാങ്ങാനും ക്യുനിൽക്കുന്നിടത്ത് മഴയും വെയിലുമേൽക്കാതിരിക്കാനുള്ള സൗകര്യങ്ങൾ വേണ്ടരീതിയിലിലില്ലെന്നും ഡോക്റെകാണുന്നതിനായി കാത്തിരിക്കുന്നതിനുള്ള ഇരിപ്പിട സൗകര്യം വളരെ പരിമിതമാണെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. കുട്ടികളും വൃദ്ധരുമടക്കം ദിനംപ്രതി നൂറിലേറെ രോഗികൾ ആശ്രയിക്കുന്ന ഹോമിയി ക്ലിനിക്കിന്റെ ദുരവസ്ഥക്ക് പരിഹാരമാവശ്യപ്പെട്ട് സ്ഥലം എം.എൽ.എയും മന്ത്രിയുമായ സജിചെറിയാനും എ.ഐ.വൈ.എഫ് നിവേദനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.