കായലോരത്ത് പിറന്നാൾ ആഘോഷത്തിന് സംഘടിച്ച ഗുണ്ട സംഘം പിടിയിൽ
text_fieldsവിഠോബ ഫൈസൽ, പുട്ട് അജ്മൽ, ആദിൽ, ആഷിക്ക്, മുജീബ്, ആദിൽ, അനന്തകൃഷ്ണൻ, ഗോപൻ, മുനീർ, ഉണ്ണി, പ്രവീൺ
കായംകുളം: കായലോരത്ത് വടിവാൾ മുനയിൽ പിറന്നാൾ ആഘോഷം സംഘടിപ്പിക്കാനായി എത്തിയ ഗുണ്ട സംഘം പിടിയിൽ. കുപ്രസിദ്ധ ഗുണ്ട എരുവ ചെറുകാവിൽ വിഠോബ ഫൈസലിന്റെ (31) പിറന്നാളാഘോഷമാണ് അവസരോചിത ഇടപെടലിൽ പൊലീസ് പൊളിച്ചടുക്കിയത്. സംഭവത്തിൽ കൊലപാതക കേസ് പ്രതി ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി 10.30 ഓടെ പുതുപ്പള്ളി കൂട്ടം വാതുക്കൽ പാലത്തിലാണ് പിറന്നാളാഘോഷത്തിനായി സംഘം ഒത്തുകൂടിയത്.
യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി മത്സ്യമാർക്കറ്റിന് സമീപം പുത്തൻ കണ്ടത്തിൽ പാരഡൈസ് വില്ലയിൽ പുട്ട് അജ്മൽ (27), കാപ്പ നിയമത്തിൽ നടപടി നേരിടുന്ന എരുവ ഷാലിമാർ മൻസിൽ ആഷിക്ക് (24), സഹോദരൻ ആദിൽ (22), കൃഷ്ണപുരം ദേശത്തിനകം പന്തപ്ലാവിൽ മുനീർ (25), സഹോദരൻ മുജീബ് (23), കുറത്തികാട് തെക്കേക്കര കോമത്ത് ഗോപൻ (37), ചേരാവള്ളി താന്നിക്കൽ തറയിൽ ഉണ്ണിരാജ് (30), ചേരാവള്ളി പടിക്കൽ ആദിൽ (23), കുറത്തികാട് തെക്കേക്കര കിഴക്കേത്ത് വിളയിൽ പ്രവീൺ (29), ചിറക്കടവം തോട്ടുമുഖപ്പിൽ അനന്തകൃഷ്ണൻ (30) എന്നിവരാണ് പിടിയിലായത്.
പുതുപ്പള്ളി കൂട്ടംവാതുക്കൽ പാലത്തിൽ അന്യായമായി സംഘം ചേർന്ന് വാഹനങ്ങളിട്ട് ഗതാഗതം തടസ്സപ്പെടുത്തി പരസ്യ മദ്യപാനം നടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. സഹോദരൻമാരായ ആദിലും ആഷിക്കും കൊലപാതക ശ്രമം, പോക്സോ, ദേശീയപാതയിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതുൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ്. മുനീറും പ്രവീണും മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്.
ആഘോഷം മുൻകൂട്ടി മനസ്സിലാക്കി തന്ത്രപരമായ നീക്കമാണ് പൊലീസ് നടത്തിയത്. ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ അരുൺ ഷാ, എസ്.ഐമാരായ രതീഷ് ബാബു, ശരത്, ദിലീപ്, എ.എസ്.ഐമാരായ പ്രിയ, പ്രകാശ്, ബിനു, പോലീസ് ഉദ്യോഗസ്ഥരായ ദിലീപ്, വിശാൽ, ബിനു, ദിവ്യ, പ്രദീപ്, ഗോപൻ, അഖിൽ മുരളി, ശ്രീനാഥ്, വിവേക്, അരുൺ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.