പേ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവം: ധനസഹായം നൽകണം -തുഷാർ
text_fieldsആലപ്പുഴ: വാക്സിനെടുത്തിട്ടും പത്തനംതിട്ട പെരിനാട് സ്വദേശിനി അഭിരാമി മരിച്ച സംഭവത്തിൽ സർക്കാർ അടിയന്തര അന്വേഷണം നടത്തണമെന്നും കുടുംബത്തിന് അർഹമായ ധനസഹായം നൽകണമെന്നും ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പേ വിഷബാധക്കെതിരെ മൂന്നു ഡോസ് വാക്സിനെടുത്തിട്ടും ജീവൻ നഷ്ടമായി. അഭിരാമിക്ക് പ്രാഥമിക ചികിത്സ വൈകിയെന്ന പരാതിയും അന്വേഷിക്കണം. വാക്സിനെക്കുറിച്ച് വിദഗ്ധ സമിതി പരിശോധന നടത്തുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനവും സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളെയും സ്വാഗതം ചെയ്യുന്നു.
സംസ്ഥാന സർക്കാർ അടിയന്തരമായി സുപ്രീംകോടതിയുടെ നിർദേശങ്ങൾ നടപ്പാക്കണം. വാക്സിന്റെ ഗുണനിലവാരം ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ പരിശോധനക്ക് വിധേയമാക്കണം. തെരുവുനായ് ശല്യത്തിൽനിന്ന് നാടിനെ മോചിപ്പിക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.