വിറ്റ സ്വർണം ഹാൾമാർക്ക് മുദ്ര പതിക്കാനെന്ന പേരിൽ തിരികെ വാങ്ങിയ ജ്വല്ലറി ഉടമ മുങ്ങി
text_fieldsആറാട്ടുപുഴ : ഹാൾ മാർക്ക് മുദ്ര പതിച്ചു കൊടുക്കാമെന്ന് പറഞ്ഞ് ആളുകളിൽ നിന്നും സ്വർണം വാങ്ങി തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമയ്ക്കെതിരെ പതിനാറോളം പരാതികൾ.
വിവിധ പരാതികളിൽ ആയി 60 പവനോളം സ്വർണം നഷ്ടപ്പെട്ടതായി കണക്കാക്കുന്നെന്നു പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുതുകുളം ആയില്യത്ത് ജ്വല്ലറി ഉടമ ഉണ്ണികൃഷ്ണന് എതിരെ കനകക്കുന്ന് പോലീസ് കേസെടുത്തിട്ടുണ്ട്. ജ്വല്ലറിയിൽ നിന്നും സ്വർണം വാങ്ങിയ വരെ അങ്ങോട്ട് ബന്ധപ്പെട്ട് സ്വർണത്തിൽ ഹാൾ മാർക്ക് മുദ്രകൾ ഇല്ലെന്നും ഇത് ചെയ്തു നൽകാം എന്നുപറഞ്ഞാണ് സ്വർണ്ണം പലരിൽ നിന്നും ഇയാൾ കൈക്കലാക്കിയത്.
സ്വർണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതികൾ ഉണ്ടായത്. കൂടാതെ കഴിഞ്ഞ വെള്ളിയാഴ്ച ശേഷം ജ്വല്ലറി തുറന്നിട്ടില്ല. ഇതും നാട്ടുകാർക്ക് സംശയത്തിന് ഇട നൽകി. രണ്ടുമാസം മുൻപ് സ്വർണം നൽകി തിരികെ ലഭിക്കാതെ വന്നതിനെത്തുടർന്ന് ഒരു വ്യക്തി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. തുടർന്നാണ് നിരവധി പരാതികൾ വരാൻ തുടങ്ങിയത്. ഇതിൽ സ്വർണത്തിന് മുൻകൂർ തുക നൽകി ബുക്ക് ചെയ്ത്വരും ഉണ്ട്. തുടർന്നും പരാതികൾ വരാൻ സാധ്യതയുണ്ട്. സംഭവത്തിൽ കനകക്കുന്ന് പോലീസ് കേസ് അന്വേഷണം ആരംഭിച്ചെങ്കിലും ഉണ്ണികൃഷ്ണൻ ഒളിവിലാണ്. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
പരിശോധനയിൽ ഒരാഴ്ച മുൻപ് മുതുകുളത്ത് വച്ചാണ് അവസാനമായി ഫോൺ ഉണ്ണികൃഷ്ണൻ ഉപയോഗിച്ചിരിക്കുന്നതായി കാണുന്നത്.കടയിലെ ജീവനക്കാരെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള ശ്രമം പോലീസ് ആരംഭിച്ചു . ഫോണിൽ ബന്ധപ്പെട്ടിട്ടുള്ള നമ്പറുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ഇയാൾ അപേക്ഷ നൽകിയിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. പരാതിക്കാരുടെ പണം തിരികെ നൽകി പ്രശ്നം പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.