'സാന്ത്വന സ്പർശനം' അദാലത്: രണ്ടാംദിനവും വൻതിരക്ക്
text_fieldsആലപ്പുഴ: ജില്ലയിലെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടക്കുന്ന 'സാന്ത്വന സ്പർശനം' പരാതി പരിഹാര അദാലത്തിെൻറ രണ്ടാംദിനത്തിലും വൻ ജനക്കൂട്ടം. എടത്വ സെൻറ് അലോഷ്യസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ ആളുകളാണ് കൂട്ടത്തോടെ എത്തിയത്. ആരോഗ്യവകുപ്പിെൻറയും പൊലീസിെൻറയും സാന്നിധ്യമുണ്ടായിട്ടും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായി. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ അക്ഷയകേന്ദ്രങ്ങൾ വഴി ഓൺലൈനായി അപേക്ഷ നൽകിയവർക്ക് പുറമേ നേരിട്ട് പരാതിനൽകാൻ കൂട്ടത്തോടെ എത്തിയതാണ് തിരക്ക് വർധിക്കാൻ കാരണം. അസുഖംബാധിച്ചവരും വയോധികരും ഇക്കൂട്ടത്തിൽ ഉൾപ്പെടും.
മന്ത്രിമാരായ ജി. സുധാകരൻ, ഡോ. ടി.എം. തോമസ് ഐസക്, പി. തിലോമത്തൻ എന്നിവരുടെ നേതൃത്വത്തിലാണ് പരാതികൾ തീർപ്പുകൽപിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്കുമാര്‍ സിന്‍ഹ, അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് അലക്സ് ജോസഫ് എന്നിവരും വേദിയിലുണ്ടായിരുന്നു.
രണ്ട് താലൂക്കുകളിലനിന്ന് 3055 പരാതികള്‍ ഓണ്‍ലൈനായി ലഭിച്ചു. ഇതിനൊപ്പം നേരിട്ടും പരാതികളുടെ പ്രവാഹമായിരുന്നു. ആദ്യമണിക്കൂറിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 896 പരാതികളാണ് മന്ത്രിമാർക്ക് മുന്നിെലത്തിയത്.
സര്‍ക്കാര്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ നടത്തിയാലും ചിലതൊക്കെ വിട്ടുപോയെന്ന് വരാം. അത് കണ്ടെത്തി പരിഹരിക്കുകയാണ് അദാലത്തിെൻറ ലക്ഷ്യം. ജനങ്ങള്‍ക്ക് നേരിട്ട് മന്ത്രിമാര്‍ക്ക് പരാതി നല്‍കാനുള്ള അവസരമുള്ളതിനാല്‍ മറുപടിക്ക് നീണ്ട കാലതാമസം ഉണ്ടാവില്ലെന്നത് പ്രത്യേകതയാണെന്ന് മന്ത്രിമാര്‍ പറഞ്ഞു. മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പരാതി പരിഹാര അദാലത് വ്യാഴാഴ്ച മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.