യുവാവിനെ മർദിച്ച കേസിലെ പ്രതി പിടിയിൽ
text_fieldsഹരിപ്പാട്: കുമാരപുരത്തുള്ള ശ്രീജിത്ത് (30) എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിലെ പ്രതികളിലൊരാൾ അറസ്റ്റിൽ. കുമാരപുരം വില്ലേജിൽ പൂവള്ളിൽ വടകത്തിൽ അശ്വിനെ (23) പുളിക്കീഴ് ഭാഗത്തു നിന്നാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡാണാപ്പടി ബാറിൽ വെച്ച് രണ്ടു കൂട്ടർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ശ്രീജിത്തിനെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കുകയും ബിയർകുപ്പി, കമ്പി വടി, പത്തലുകൾ എന്നിവ ഉപയോഗിച്ച് മാരകമായി ഉപദ്രവിക്കുകയും ബൈക്കും പഴ്സിലെ പൈസയും മൊബൈൽ ഫോണും രണ്ട്പവന്റെ മാലയും ഉൾപ്പെടെ കവരുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
ബാക്കി പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായും ഉടൻ പിടിയിലാവുമെന്നും കായംകുളം ഡിവൈ.എസ്.പി. അജയനാഥ് അറിയിച്ചു. ഹരിപ്പാട് എസ്.എച്ച്.ഒ സി.എസ് ദേവരാജ, എസ്.ഐമാരായ ഷൈജ, ഉദയകുമാർ, രാജേഷ് ചന്ദ്രൻ, സി.പി.ഒമാരായ ശ്യാം, നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.