കാർത്തികപ്പള്ളിയിൽ ബി.ജെ.പി, സി.പി.എം ഓഫിസുകൾക്കുനേരെ അക്രമം
text_fieldsഹരിപ്പാട്: കാർത്തികപ്പള്ളിയിൽ സി.പി.എം, ആർ.എസ്.എസ് ഓഫിസുകൾക്കുനേരെ ആക്രമണം. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ച് സി.പി.എം പ്രവർത്തകർക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രി 11 ഓടെയാണ് മഹാദേവികാട് വലിയകുളങ്ങര ദേവി ക്ഷേത്രത്തിന് കിഴക്കുവശെത്ത ബി.ജെ.പി ഓഫിസിനുനേരെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം പെട്രോൾ ബോംബെറിഞ്ഞശേഷം രണ്ട് ജനലിെൻറയും ചില്ലുകൾ തകർത്തു. കൂടാതെ, ഓഫിസിന് മുന്നിൽ ഉണ്ടായിരുന്ന സേവാഭാരതിയുടെ കുടിവെള്ള ടാങ്കും അക്രമികൾ തകർത്തു. സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
തുടർന്ന്, സി.പി.എം കാർത്തികപ്പള്ളി ലോക്കൽ കമ്മിറ്റി ഓഫിസിലും ആക്രമണമുണ്ടായി. ഇവിടുത്തെയും ജനൽച്ചില്ലുകൾ തകർക്കപ്പെട്ടു. ഓഫിസിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിയും നശിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ആഹ്ലാദപ്രകടനത്തെ തുടർന്ന് പ്രദേശത്ത് പലയിടത്തും സി.പി.എം, ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് ഇരുപക്ഷത്തെയും നേതാക്കളുമായി പൊലീസ് ചർച്ച നടത്തി പ്രശ്നം പരിഹരിച്ചിരുന്നു.
എന്നാൽ, രാത്രിയോടെ സംഘടിച്ചെത്തി വീണ്ടും ആക്രമണം ഉണ്ടാവുകയായിരുന്നു. സംഭവത്തിൽ പതിനഞ്ചോളംപേർ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.