സി.പി.ഐ ജില്ല സമ്മേളനം; ജാഥകൾക്ക് ഇന്ന് തുടക്കം
text_fieldsഹരിപ്പാട്: ഹരിപ്പാട്ട് നടക്കുന്ന സി.പി.ഐ ജില്ല സമ്മേളനത്തിന്‍റെ ഭാഗമായുള്ള പതാക, ദീപശിഖ, ബാനർ, കൊടിമര ജാഥകൾ തിങ്കളാഴ്ച പര്യടനം നടത്തും. വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള പതാക ജാഥ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കെ.കെ. സിദ്ധാർഥൻ അധ്യക്ഷത വഹിക്കും. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള ബാനർ ജാഥ ജില്ല എക്സി. അംഗം പി. ജ്യോതിസ് ഉദ്ഘാടനം ചെയ്യും.
ഇ.കെ. ജയൻ അധ്യക്ഷത വഹിക്കും. വെണ്മണി ചാത്തന്‍റെ രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള കൊടിമര ജാഥ സംസ്ഥാന കൗൺസിൽ അംഗം കെ.എം. ചന്ദ്രശർമ ഉദ്ഘാടനം ചെയ്യും. പി.എം. തോമസ് അധ്യക്ഷത വഹിക്കും. വള്ളികുന്നം സി.കെ. കുഞ്ഞുരാമന്റെ സ്മൃതിമണ്ഡപത്തിൽനിന്നുള്ള ദീപശിഖ പ്രയാണം സംസ്ഥാന കൗൺസിൽ അംഗം ജോയിക്കുട്ടി ജോസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗം എ. ഷാജഹാൻ ജാഥ നയിക്കും. ജി. സോഹൻ അധ്യക്ഷത വഹിക്കും.
പൊതുസമ്മേളന നഗറിൽ ദീപശിഖ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസും പതാക ജില്ല അസി. സെക്രട്ടറി പി.വി. സത്യനേശനും ബാനർ ജില്ല അസി. സെക്രട്ടറി ജി. കൃഷ്ണപ്രസാദും കൊടിമരം സംസ്ഥാന കൗൺസിൽ അംഗം എൻ. രവീന്ദ്രനും ഏറ്റുവാങ്ങും.
വൈകീട്ട് അഞ്ചിന് പൊതുസമ്മേളന നഗറിൽ ജില്ല എക്സി. അംഗം എൻ. സുകുമാരപിള്ള പതാക ഉയർത്തും. പൊതുസമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. പി. തിലോത്തമൻ, ടി.ജെ. ആഞ്ചലോസ്, പി.വി. സത്യനേശൻ, ജി. കൃഷ്ണപ്രസാദ്, പി.ബി. സുഗതൻ, എൻ. ശ്രീകുമാർ എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.