Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightHaripadchevron_rightസ്നേഹം വിൽപനക്ക്...

സ്നേഹം വിൽപനക്ക് ​വെക്കാത്തവരാണ് മലയാളികൾ–മന്ത്രി പി. പ്രസാദ്

text_fields
bookmark_border
Minister P. Prasad
cancel
camera_alt

പീപ്പിൾസ് ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത്​ ആരംഭിക്കുന്ന കോവിഡ് ബെഡ് പദ്ധതിയുടെ ഉദ്​ഘാടനം ഹരിപ്പാട് ഹുദാ ട്രസ്​റ്റ്​ ആശുപത്രിയിൽ കൃഷിമന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു

ഹരിപ്പാട്: പരസ്പര സഹകരണം കൊണ്ടാണ് കേരളം മഹാമാരികളെ അതിജീവിക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ്. സ്നേഹം വിൽപനക്കുവെച്ച്​ മാറിനിൽക്കാത്ത മലയാള മനസ്സ്​ ലോകത്തിന് മാതൃകയാണ്.

ജനങ്ങളുടെ ഈ മനസ്സിനെയാണ് സന്നദ്ധ സംഘങ്ങളും ഏറ്റെടുക്കുന്നത്. ഇത് ജനങ്ങളുടെ പ്രതീക്ഷ വർധിപ്പിക്കുന്നു.

പീപ്പിൾസ് ഫൗണ്ടേഷൻ സംസ്ഥാനത്ത് ആരംഭിക്കുന്ന കോവിഡ് ബെഡ് പദ്ധതി ഹരിപ്പാട് ഹുദാ ട്രസ്​റ്റ്​ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാറ​ും സന്നദ്ധ സംഘടനകളും ഒരുമിച്ചുനിന്ന് പ്രവർത്തിക്കുമ്പോഴാണ് ജനസേവന പ്രവർത്തനങ്ങൾ ഊർജസ്വലമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കേരളത്തി​െൻറ സാമൂഹിക പുരോഗതിക്ക് തുടർന്നും ജനങ്ങളുമായി സഹകരിച്ച് വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. പദ്ധതിക്കുള്ള ആധുനിക ഉപകരണങ്ങളുടെ സമർപ്പണം മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.എം. രാജു, ജില്ല പഞ്ചായത്ത്​ അംഗം ജോൺ തോമസ്, കുമാരപുരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രദീപ് കുമാർ, പഞ്ചായത്ത്​ അംഗം രാജേഷ് ബാബു, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല ചെയർമാൻ ഹക്കീം പാണാവള്ളി, ഹരിപ്പാട് താലൂക്ക് ആശുപത്രി അസി. സൂപ്രണ്ട് ഡോ. കൃഷ്ണകുമാർ, ഐ.എം.എ ഹരിപ്പാട് ബ്രാഞ്ച് പ്രസിഡൻറ്​ ഡോ. ശശികുമാർ പിള്ള, ഹുദാ ട്രസ്​റ്റ്​ ചെയർമാൻ ഡോ. ഒ. ബഷീർ, ജമാഅത്തെ ഇസ്​ലാമി ഹരിപ്പാട് ഏരിയ പ്രസിഡൻറ്​ എൻ. ജലാലുദ്ദീൻ, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ്​ മുഹമ്മദ് സാദിഖ്​ എന്നിവർ സംസാരിച്ചു.

ഫർഹാന റാഷിദ്​ പ്രാർഥന നടത്തി. സംസ്ഥാന സർക്കാറുമായി സഹകരിച്ച്​ പീപ്പിൾസ് ഫൗണ്ടേഷൻ സംസ്ഥാനത്താകെ കോവിഡ് ബാധിതർക്കായി 300 ​െബഡാണ് ഒരുക്കുന്നത്. ആദ്യ ഘട്ടമെന്നനിലയിൽ 40 ബെഡി​െൻറ സമർപ്പണമാണ് ഹുദാ ട്രസ്​റ്റ്​ ആശുപത്രിയിൽ നടന്നത്.

പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റൽ, കോഴിക്കോട് ഓമശ്ശേരി ശാന്തി ആശുപത്രി എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:people's foundationMinister P. Prasad
News Summary - Malayalees are the ones who do not sell love - Minister P. Prasad
Next Story