വീട് നിർമാണത്തിന് സ്വരുക്കൂട്ടിയ പണം; ദുരന്തബാധിതർക്ക് നൽകി മത്സ്യക്കച്ചവടക്കാരൻ
text_fieldsഹരിപ്പാട്: കഷ്ടപ്പാടിനിടയിലും വീടുവെക്കാൻ കരുതിവെച്ച പണം വയനാട് ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ സംഭാവന നൽകി മൽസ്യ കച്ചവടക്കാരൻ. കാർത്തികപ്പള്ളി വലിയകുളങ്ങരയിൽ തട്ട് കെട്ടി മത്സ്യ വിൽപന നടത്തുന്ന കാശി ഫിഷ്സ്റ്റാൾ ഉടമ മഹാദേവികാട് സജി ഭവനത്തിൽ ബിജു വാവച്ചനാണ് (47) വീട് നിർമാണത്തിനായി സ്വരുക്കൂട്ടി വെച്ച ഒരു ലക്ഷംരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായത്.
കയർ തൊഴിലാളിയായ അമ്മ ഓമനയും വീട്ടമ്മയായ ഭാര്യ സുജ, മക്കളായ പ്ലസ് ടു വിദ്യാർഥി കാശിനാഥൻ എട്ടാം ക്ലാസ് വിദ്യാർഥി കിരൺ നാഥനും അച്ചന്റെ സന്മനസിന് പൂർണ പിന്തുണയേകി. സി.പി.ഐ. ജില്ല സെക്രട്ടറി ടി. ജെ. ആഞ്ചലോസ് തുക ഏറ്റുവാങ്ങി. ജില്ല എക്സിക്യൂട്ടീവ് അംഗം കെ. കാർത്തികേയൻ, മണ്ഡലം സെക്രട്ടറി സി. വി. രാജീവ്, ജില്ല പഞ്ചായത്തംഗം എ. ശോഭ, മണ്ഡലം സെക്രട്ടറിയേറ്റംഗം വടക്കടം സുകുമാരൻ, കാർത്തികപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി സുഭാഷ് പിള്ളക്കടവ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.