വേനൽമഴയിൽ നെല്ല് വെള്ളത്തിലായി; കർഷകർക്ക് ദുരിതം
text_fieldsഹരിപ്പാട്: പാടശേഖരങ്ങളിൽ കൊയ്ത്ത് പുരോഗമിക്കുന്ന വേളയിൽ അപ്രതീക്ഷിതമായുണ്ടായ കാറ്റും മഴയും കർഷകരെ ദുരിതത്തിലാക്കി. പാടശേഖരത്ത് മൂട കൂട്ടിയിരുന്ന നെല്ല് വെള്ളത്തിലായി. കരിനിലത്തിൽപെട്ട കരുവാറ്റ കൃഷിഭവൻ പരിധിയിലെ 55 ഏക്കർ വിസ്തൃതിയുള്ള വെള്ളൂക്കേരി പാടശേഖരത്തിലെ കൊയ്തെടുത്ത് മൂട കൂട്ടിയിരുന്ന നെല്ലാണ് വെള്ളക്കെട്ടിൽ നശിച്ചത്.
അപ്രതീക്ഷിതമായി പെയ്ത മഴയെത്തുടർന്ന് പാടശേഖരത്തിൽ തളംകെട്ടി നിൽക്കുന്ന വെള്ളം മോട്ടോർ പ്രവർത്തിപ്പിച്ച് വറ്റിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. ഇക്കുറി മികച്ച വിളവാണ് കർഷകർക്ക് ലഭിച്ചത്. എന്നാൽ, വേനൽമഴ സൃഷ്ടിച്ച ദുരിതം മൂലം ഏക്കറിന് ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കർഷകർ പറയുന്നു. ഒരാഴ്ച മുമ്പ് കൊയ്തെടുത്ത നെല്ലാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം പാടത്ത് കൂട്ടിയിട്ടിരുന്നത്.
സപ്ലൈേകായുടെ നെല്ലുസംഭരണ വിഭാഗം ചുമതലപ്പെടുത്തിയ മില്ലുകാർ നേരേത്തതന്നെ നെല്ലു സംഭരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്താൻ വൈകിയതിനാൽ ഇത് നടന്നില്ല. കർഷകർ കരിനില വികസന ഏജൻസി വൈസ് ചെയർമാെൻറയും പഞ്ചായത്ത് പ്രസിഡൻറിെൻറയും ശ്രദ്ധയിൽ വിഷയം എത്തിച്ചതിനെത്തുടർന്ന് ഉടൻ സംഭരണം നടത്താനുള്ള എല്ലാ ഏർപ്പാടുകളും ഉന്നത കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ടെന്ന് പുറക്കാട് കരിനില വികസന ഏജൻസി വൈസ് ചെയർമാൻ പി. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.