കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ആക്രമിച്ച പ്രതികൾ പിടിയിൽ
text_fieldsഹരിപ്പാട്: കുമാരപുരത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ വീടുകയറി ആക്രമിച്ചു കൈ തല്ലിയൊടിച്ച കേസിൽ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഉൾപ്പെടെ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി കാട്ടിൽമാർക്കറ്റ് കുറ്റിവേലിൽ ചിറയിൽ ശ്രീക്കുട്ടൻ (30), സഹോദരന്മാരും കോൺഗ്രസ് പ്രവർത്തകരുമായ കാട്ടിൽ മാർക്കറ്റ് കുറ്റിവേലിക്കാട്ടിൽ രഞ്ജിത് (38), സന്ദിത്ത് (കിട്ടു -36) എന്നിവരാണ് അറസ്റ്റിലായത്.
കുമാരപുരം വടക്ക് മണ്ഡലം പ്രസിഡന്റും കുമാരപുരം ഗ്രാമപഞ്ചായത്ത് അംഗവുമായ കെ. സുധീറിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. സുധീറിന്റെ പരാതിയിൽ ഹരിപ്പാട് പൊലീസ് കേസെടുത്തു. അന്വേഷണം നടത്തി വരവെ ഒളിവിലായിരുന്ന പ്രതികളെ ബുധനാഴ്ചയാണ് ആയാപറമ്പിൽനിന്നും പൊലീസ് പിടികൂടിയത്.
20ാം നമ്പർ ബൂത്ത് പ്രസിഡന്റായിരുന്ന ശ്രീക്കുട്ടനെ കഴിഞ്ഞ ദിവസം ഒഴിവാക്കി മറ്റൊരാൾക്ക് ചുമതല നൽകിയതാണ് ആക്രമണത്തിന് കാരണമെന്നാണ് സുധീർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.