വീട്ടിനുള്ളിൽ കടന്ന് 95കാരിയുടെ മാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു
text_fieldsഹരിപ്പാട്: വീട്ടിനുള്ളിൽ കടന്ന് വയോധികയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു. കരുവാറ്റ വടക്ക് കരിപുറത്ത് വീട്ടിൽ ജാനമ്മയുടെ (95) മാലയാണ് മോഷണം പോയത്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. ജാനമ്മ ശുചിമുറിയിൽ പോയി പുറത്തേക്കിറങ്ങുമ്പോൾ മുറിക്കുള്ളിൽ പതുങ്ങിയിരുന്ന മോഷ്ടാവ് മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. അടുത്ത മുറിയിൽ ഉറങ്ങിയിരുന്ന മകൾ കനകമ്മ ബഹളം കേട്ട് വരുേമ്പാഴേക്കും കള്ളൻ മാല പൊട്ടിച്ച് കടന്നുകളഞ്ഞു.
അതേസമയം, മാല പൊട്ടിപ്പോയതിനാൽ രണ്ടര പവനിൽ ഒന്നര പവനാണ് കള്ളൻെറ കൈയിൽപെട്ടത്. വീടിൻെറ അടുക്കള വാതിൽ തുറന്നാണ് മോഷ്ടാവ് മുറിക്കുള്ളിൽ കടന്നത്. ഇവർ ഹരിപ്പാട് പൊലീസിൽ പരാതി നൽകി. ജാനമ്മയും മകൾ കനകമ്മയും മാത്രമാണ് വീട്ടിൽ താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.