മാലിന്യസംഭരണത്തിന് ഇടമില്ല; വലഞ്ഞ് ഹരിത കർമസേന
text_fieldsഹരിപ്പാട്: മാലിന്യംകൊണ്ട് പൊറുതിമുട്ടുകയാണ് ഹരിപ്പാട്ടെ ഹരിത കർമസേന. ശേഖരിക്കുന്നവ സംഭരിക്കാൻ ഇടമില്ലാതെതായതോടെ ജനങ്ങളും ഹരിത കർമസേനക്കാരും പ്രയാസം അനുഭവിക്കുകയാണ്. ഡാണാപ്പടി മത്സ്യമാർക്കറ്റിന് സമീപത്തെ ഷെഡിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. പരിമിത സൗകര്യം മാത്രമാണ് ഇവിടെയുള്ളത്. അതുകൊണ്ട് ഷെഡിന് പുറത്ത് മാലിന്യം കൂടിക്കിടക്കുകയാണ്.
ഇത് തിരിയുന്നത് ഏറെ പ്രയാസം സഹിച്ചാണ്. കൂട്ടിയിട്ടിരിക്കുന്ന ടൺകണക്കിന് മാലിന്യം മഴ നനഞ്ഞ് വേർതിരിക്കേണ്ട ഗതികേടിലാണ്. എറണാകുളത്തെ കമ്പനിക്കാണ് മാലിന്യം ഏറ്റെടുക്കുന്നതിന് കരാർ നൽകിയിട്ടുള്ളത്. എന്നാൽ, കമ്പനി പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. മാസത്തിൽ ഒരു പ്രാവശ്യം മാത്രമാണ് എടുക്കുന്നത്. അതാണ് ഇത്രയേറെ കുമിയാൻ കാരണം. കുറഞ്ഞ വേതനത്തിൽ പണിയെടുക്കുന്ന സ്ത്രീകളാണ് ഇതിന്റെ പ്രയാസം അനുഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.