ഉടമയറിയാതെ പണം കൈമാറ്റം: ബാങ്ക് നഷ്ടപരിഹാരം നൽകണം
text_fieldsഹരിപ്പാട്: ഉടമയറിയാതെ അക്കൗണ്ടിൽനിന്ന് പണം കൈമാറിയെന്ന പരാതിയിൽ ബാങ്ക് നഷ്ടപരിഹാരം നൽകണമെന്ന് ആലപ്പുഴ ഉപഭോക്തൃ ഫോറം ഉത്തരവ്. കാർത്തികപ്പള്ളി മഹാദേവികാട് സ്വദേശി പി. ദിനുമോനാണ് പരാതിക്കാരൻ.
കാർത്തികപ്പള്ളി യൂണിയൻ ബാങ്കിെല അക്കൗണ്ടിൽനിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം പോയതായി കണ്ടെത്തി പരാതിക്കാരൻ വിവരം അന്വേഷിക്കാൻ എത്തിയപ്പോഴാണ് ആറുമാസം മുമ്പുണ്ടായ പിഴവ് ബാങ്ക് അധികൃതർ അറിയിക്കുന്നത്. തുടർന്നാണ് ദിനു ആലപ്പുഴ ഉപഭോക്തൃ തർക്ക പരിഹാരഫോറത്തെ സമീപിച്ചത്.
പരാതിക്കാരന് നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവുകൾക്ക് 2000 രൂപയും യൂണിയൻ ബാങ്കും ബ്രാഞ്ച് മാനേജറും നൽകണമെന്നാണ് ഉത്തരവ്. ബാങ്ക് അധികൃതർ ഉപഭോക്താവിെൻറ താൽപര്യം സംരക്ഷിച്ചില്ലെന്ന് ഫോറം നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.