കോവിഡ് രോഗിക്കും കുടുംബത്തിനും രക്ഷകരായി സന്നദ്ധ പ്രവർത്തകർ
text_fieldsഹരിപ്പാട്: വീടിനുള്ളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് ജീവിതം ദുസ്സഹമായ കോവിഡ് രോഗിക്കും കുടുംബത്തിനും രക്ഷകരായി സന്നദ്ധ പ്രവർത്തകർ. വീയപുരം പഞ്ചായത്ത് രണ്ടാം വാർഡിൽ കണ്ണമാലി ഭാഗത്തുള്ള കുടുംബത്തിനാണ് സന്നദ്ധ പ്രവർത്തകർ ആശ്വാസമായത്. വയോധികയായ വീട്ടമ്മ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മകനും മകൻ്റെ ഭാര്യയുമാണ് ഇവരോടൊപ്പമുണ്ടായിരുന്നത്. കോവിഡ് ആയതിനാൽ വീട്ടിനുള്ളിൽ തന്നെ കഴിയാമെന്ന് കരുതിയ കുടുംബം വെള്ളം ഉയർന്നതോടെ പ്രതിസന്ധിയിലായി.
തൃക്കുന്നപ്പുഴ യിൽ നിന്നും കണ്ണാപ്പി എന്ന വള്ളത്തിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വീയപുരം പഞ്ചായത്ത് 13-ാം വാർഡ് മെമ്പർ ജഗേഷിൻ്റേയും സി.പി. എം ലോക്കൽ കമ്മറ്റി അംഗം സൈമൺ എബ്രഹാമിൻ്റേയും നേതൃത്വത്തിൽ ഒരു സംഘം സന്നദ്ധ പ്രവർത്തകർ കുടുംബത്തെ വള്ളത്തിൽ കോയിക്കൽ മുക്കിൽ കിഴക്ക് ഭാഗത്ത് കൊണ്ടുവന്നു.
പിന്നീട് ആംബുലൻസിൽ കോവിഡ് രോഗികൾക്കായി കാരിച്ചാൽ ആബട്ട് ഗ്രിഗറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. പി. പി. കിറ്റ് ധരിച്ചാണ് സംഘം രക്ഷാപ്രവർത്തനം നടത്തിയത്. റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളും ഡി.വൈ.എഫ്.ഐ.പ്രവർത്തകരുമായ സാം കെ.ഡേവിഡ്, സിജു തോമസ്, സനൽ ഇടിക്കുള, സുമേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.