കുരുമുളക് രാജാവിെൻറ എച്ച്.ബി ബംഗ്ലാവ് വിൽപനക്ക്
text_fieldsആലപ്പുഴ: ഇന്ത്യക്കും കേരളത്തിനും അഭിമാനമാണ് ആലപ്പുഴ വെള്ളക്കിണറിലെ എച്ച്.ബി ബംഗ്ലാവ്. 'ലാൽസലാം' സിനിമയിലെ ഇട്ടിച്ചെൻറ വീട്, 'മനോരഥം' സിനിമയിലെ പി. ഭാസ്കരെൻറ തറവാട്, കുരുമുളക് രാജാവിെൻറ മന്ദിരം, കേരളത്തിലെ ആദ്യ സ്വർണവ്യാപാരിയുടെ കെട്ടിടം. പറഞ്ഞാലും എഴുതിയാലും തീരാത്ത ചരിത്രമുണ്ട് ഇവിടെ. ആലപ്പുഴ നഗരത്തിലെ ചരിത്രമന്ദിരം ഇന്ന് കാക്കാഴം ബാവയുടെ നാലാം തലമുറയുടെ കൈയിൽ വിൽപനക്കൊരുങ്ങി നിൽക്കുകയാണ്.
കാക്കാഴം ബാവ എന്ന അഹമ്മദ് മൊയ്തീൻ റാവുത്തറുടെ മൂത്തമകനായ എച്ച്.ബി. മുഹമ്മദ് റാവുത്തറുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കെട്ടിടം. ഇവരുടെ മക്കളും മക്കളുടെ മക്കളുമൊക്കെ ചേർന്ന് മുപ്പത്തിയാറോളം അവകാശികളുണ്ട് ഇന്ന്. 1930ൽ തറക്കല്ലിട്ട് 1935ലാണ് പണി തീർത്തത്. പിതാവ് കാക്കാഴം ബാവ മരണപ്പെട്ടതിന് ശേഷമാണ് ഈ പടുകൂറ്റൻ കൊട്ടാരം പണി തീർത്തത്. ഒരേക്കർ സ്ഥലവും 28,000 സ്ക്വയർ ഫീറ്റുമുള്ള എച്ച്.ബി ബംഗ്ലാവും 20 കോടിക്ക് മുകളിലേക്ക് വിലമതിക്കുന്നത്.
തമിഴ്നാട്ടിലെ പഴയ മദിരാശി മാനാമധുര എന്ന സ്ഥലത്തുനിന്ന് ആലപ്പുഴയിൽ താമസമാക്കിയ ഇബ്രാഹീമിെൻറ മകനായിരുന്നു കാക്കാഴം ബാവ. 40 കുടുംബങ്ങളുമായി വെള്ളക്കിണർ ഭാഗത്ത് എച്ച്.ബി പാണ്ടകശാല എന്ന വളപ്പിൽ അന്ന് താമസം തുടങ്ങി. ഇന്നും കാക്കാഴം ബാവയുടെ തറവാടായി എച്ച്.ബി പാണ്ടകശാലയുണ്ടിവിടെ.
പെൺകുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും കൈയഴിച്ച സഹായമാണ് കാക്കാഴം ബാവ അന്ന് നൽകിയത്. ആലപ്പുഴ ലജ്നത്ത് വിദ്യാലയത്തിന് നാലേക്കർ ഭൂമിയും ആലപ്പുഴ എസ്.ഡി.വി ഗേൾസ് സ്കൂളിന് മൂന്നേക്കർ ഭൂമിയും വണ്ടാനം മെഡിക്കൽ കോളജ് പഠനകാര്യാലയത്തിന് 10 ഏക്കർ ഭൂമിയും നൽകി. ലജ്നത്തിെൻറ മാർഗദീപമായും പ്രവർത്തിച്ചു. വിദേശത്തുനിന്ന് വരുന്ന കപ്പലുകൾക്ക് മൊത്തമായി കോഴി വിതരണം ചെയ്തിരുന്ന ആളായിരുന്നു ഇബ്രാഹീം. ഇദ്ദേഹത്തിെൻറ പുത്രനാണ് കാക്കാഴം ബാവ. കാക്കാഴം ബാവയുടെ കച്ചവട തന്ത്രങ്ങളും ഇടപാടുകളും കടൽ കടന്നും പേരുകേട്ടു. ബ്രിട്ടനുമായി ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജന വ്യാപാരം നടത്തിയ ആളെന്ന നിലയിലാണ് കുരുമുളക് രാജാവ് എന്നറിയപ്പെട്ടത്. ഇദ്ദേഹത്തിെൻറ കാക്കാഴം പള്ളിയുമായുള്ള ബന്ധമാണ് കാക്കാഴം ബാവ എന്നറിയപ്പെടാൻ കാരണം. വിദേശരാജ്യങ്ങൾക്ക് സുഗന്ധദ്രവ്യങ്ങൾ വിൽക്കുമ്പോൾ പണത്തിന് പകരം അന്ന് പവനായിരുന്നു (സ്വർണം) നൽകിയത്. അങ്ങനെ ചരിത്രത്തിൽ ആദ്യത്തെ സ്വർണ വ്യാപാരികൂടിയായിരുന്നു കാക്കാഴം ബാവ. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ബ്രിട്ടീഷ് മാഗസിനിൽ കേരളത്തിലെ ആദ്യ സ്വർണവ്യാപാരിയായി രേഖപ്പെടുത്തിയിരിക്കുന്നത് കാക്കാഴം ബാവയെയാണ്.
മകൻ എച്ച്.ബി. മുഹമ്മദ് റാവുത്തർ 1927-28 കാലഘട്ടത്തിൽ ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്നു (മെംബർ ഓഫ് ലെജിസ്ലേറ്റിവ് കൗൺസിൽ). കാക്കാഴം ബാവയുടെ മരണശേഷമാണ് വെള്ളക്കിണർ എച്ച്.ബി ബംഗ്ലാവിലേക്ക് മകൻ മാറിയത്.
കാക്കാഴം ബാവയുടെ മരണത്തിൽ ബ്രിട്ടീഷ് രാജ്ഞി ദുഃഖം രേഖപ്പെടുത്തുകയും ബ്രിട്ടനിൽ ദുഃഖാചരണം നടത്തുകയും ചെയ്തിരുെന്നന്നതും ചരിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.