ക്വാറൻറീൻ ഉല്ലാസകരമാക്കി ആരോഗ്യ പ്രവർത്തകൻ
text_fieldsമാന്നാർ: മാനസിക പിരിമുറുക്കത്തിെൻറ ക്വാറൻറീൻ കാലത്തെ ഉല്ലാസകരമാക്കുകയാണ് ആരോഗ്യ പ്രവർത്തകനായ എം.പി. സുരേഷ്കുമാർ. കഴിഞ്ഞയാഴ്ച ആര്യാട്ട് ഹാളിൽ സ്രവ സാമ്പിൾ നൽകാനെത്തിയ 40കാരൻ കുഴഞ്ഞുവീണ് തല പൊട്ടി ബോധമില്ലാതെ രക്തത്തിൽ കുളിച്ചപ്പോൾ മറ്റൊന്നും നോക്കാതെ മറ്റുള്ളവരോടൊപ്പം വണ്ടിയിൽ കയറ്റിക്കൊണ്ടു പോകാൻ തയാറായതാണ് നഴ്സിങ് അസിസ്റ്റൻറായ ഇദ്ദേഹത്തെ ക്വാറൻറീനിലാക്കിയത്.
വീട്ടിൽ നിരീഷണത്തിലായിട്ട് ഒരാഴ്ച പിന്നിട്ടു. എൻ.ജി.ഒ യൂനിയൻ മേഖല പ്രസിഡൻറായ ഈ 52 കാരൻ ഈ സമയം പാഴാക്കാതെ സൗജന്യമായി വിതരണത്തിനായി മാസ്കുകൾ തുന്നുകയാണ്.മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറും കൊറോണ നോഡൽ ഓഫിസറുമായ ഡോ. സാബു സുഗതെൻറ നിർദേശങ്ങൾ സ്വീകരിച്ച് ടീം മാന്നാറിെൻറ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ സജീവമാണ്.
സമ്പൂർണ സാക്ഷതാ രംഗത്ത് പ്രേരക് , ജില്ല റിസോഴ്സ് പേഴ്സൻ, പഞ്ചായത്ത് ജോ. കൺവീനർ എന്നീ നിലകളിൽ ശോഭിച്ചിട്ടുണ്ട്. നാടകരചന, അഭിനയം, സംവിധാനം എന്നിവയിൽ സജീവമാണ്. അന്തർദേശീയ തലത്തിൽ പ്രദർശിപ്പിച്ച ശവം, മൂന്ന് ദേശീയ അവാർഡ് നേടിയ ഭയാനകം, റിലീസാകാനിരിക്കുന്ന തമിഴ് ചിത്രം, രണ്ട് ഹ്രസ്വ സിനിമ എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്. 2016 ലാണ് മാന്നാർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.