വെള്ളക്കെട്ടിലകപ്പെട്ട സുഹൃത്തിെൻറ കുടുംബത്തിന് അഭയമൊരുക്കി നാലാം ക്ലാസുകാരി
text_fieldsആലപ്പുഴ: സ്കൂളും കളിക്കാൻ കൂട്ടുകാരുമില്ലാതെ ബോറടിച്ചിരിക്കുകയായിരുന്നു അഫിയ നജീബ്.
അപ്പോഴാണ് കനത്ത മഴയും വെള്ളപ്പൊക്കവും. ഈ മഴക്കാലത്തെ കൂടുതൽ സ്നേഹിക്കുകയാണവൾ. കാരണമുണ്ട്, അവൾക്ക് സ്വന്തം കൂട്ടുകാരിയെതന്നെ കിട്ടി. തല്ലുകൂടാൻ കൂട്ടുകാരിയുടെ അനുജനും.
ആലപ്പുഴ വട്ടയാൽ അലിഫ് മൻസിലിൽ ബിസിനസുകാരനായ മുഹമ്മദ് നജീബിെൻറയും ജില്ല കോടതിയിൽ ക്ലർക്കായ ജാസ്മിെൻറയും ഏക മകളാണ് അഫിയ.
തൂക്കുകുളത്തെ ബ്രൈറ്റ് ലാൻഡ് ഡിസ്കവറി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്നു. അടുത്ത കൂട്ടുകാരിയാണ് എമിൽ തെരേസ ജോസഫ്. കുട്ടനാട് കൈനകരി പള്ളിച്ചിറ വീട്ടിൽ ബിനോ ജോസഫിെൻറയും സിസി സോണിയുടെയും മൂത്ത മകളാണ് എമിൽ. ഏഴുവയസ്സുകാരൻ മിലൻ സഹോദരനാണ്.
കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴയിൽ കൂട്ടുകാരിയുടെ കുടുംബത്തിെൻറ അവസ്ഥ അറിയാൻ എമിലിനെ അഫിയ വിഡിയോകാൾ ചെയ്തു. വീട്ടിലേക്ക് കയറാൻ എത്തിനോക്കിനിൽക്കുന്ന വെള്ളം അഫിയക്ക് കാണിച്ചുകൊടുത്തു.
മണിക്കൂറുകൾക്കകം എമിലിെൻറ വീട്ടിൽ വെള്ളം കയറി. അഫിയ ഒട്ടും ആലോചിച്ചില്ല. തെൻറ വീട്ടിൽ വന്നുനിന്നൂടെ എന്ന് കൂട്ടുകാരിയോട് ചോദിച്ചു. അഫിയയുടെ മാതാപിതാക്കൾക്ക് അത് നൂറുവട്ടം സമ്മതമായി.
എമിലിെൻറ കുടുംബത്തിനും അത് ആശ്വാസമായി. എമിലിെൻറ അമ്മവീട് ആലപ്പുഴ തുേമ്പാളിയിലാണ്. അവിടെ കണ്ടെയ്ൻമെൻറ് സോൺ ആയതിനാൽ അങ്ങോട്ട് പോകാനും പറ്റിയില്ല. തുടർന്നാണ് അവർ അഫിയയുടെ ക്ഷണം സ്വീകരിച്ചത്.
ഞായറാഴ്ച എത്തിയതാണ് എമിലിെൻറ കുടുംബം. പാട്ടും കളിയും പഠനവും ഒക്കെയായി ബഹളമയമാണ് ഇപ്പോൾ ഈ വീട്. എമിലിെൻറ അമ്മ സിസി അധ്യാപികയാണ്. മൂവർക്കും പാഠങ്ങൾ പറഞ്ഞുകൊടുക്കുന്നത് സിസിയാണ്. അച്ഛൻ ബിനോ ജോസഫ് ബിസിനസുകാരനാണ്.
ഏറ്റവും സുന്ദരമായ ദിനങ്ങളാണ് ഇപ്പോഴെന്നും ലോക്ഡൗണിെൻറ ബോറടികെളാക്കെ മാറിയെന്നും ഈ കുഞ്ഞുകൂട്ടുകാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.