പൈതൃക പദ്ധതി: കടൽപാലം നിർമാണം തുടങ്ങും
text_fieldsആലപ്പുഴ: ജില്ലയിലെ ഹെറിറ്റേജ് സർക്യൂട്ട് ടൂറിസത്തിന് പുത്തനുണർവ് നൽകാനും സാധ്യതകൾ പരിശോധിക്കാനും പ്രധാനപ്പെട്ട ടൂറിസം സാധ്യതയുള്ള പ്രദേശങ്ങൾ കലക്ടർ ഹരിത വി. കുമാർ വ്യഴാഴ്ച സന്ദർശിച്ചു.സന്ദർശനത്തിനുശേഷം ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ആലപ്പുഴ ബീച്ചിൽ സ്ഥാപിച്ച പടക്കപ്പലിൽ ജനങ്ങൾക്ക് കയറി കാണുന്ന തരത്തിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു. കപ്പലിൽ അലങ്കാര വിളക്കുകൾ സ്ഥാപിച്ച് ഒരേസമയം 15 പേർക്ക് വരെ കയറാനുള്ള സംവിധാനം ഒരുക്കാനും ധാരണയായി.
പൈതൃകപദ്ധതി തുറമുഖ മ്യൂസിയത്തതിന്റെ ഭാഗമായി ബീച്ചിൽ പ്രത്യേകം സജ്ജമാക്കിയ പ്ലാറ്റ്ഫോമിലാണിത് സ്ഥാപിച്ചിട്ടുള്ളത്. 25 മീറ്റർ നീളവും 60 ടൺ ഭാരവുമുള്ള ഇൻഫാക്ട്-81 പടക്കൽ 2021 ഒക്ടോബർ 21നാണ് ആലപ്പുഴയിലെത്തിയത്.20 കോടി രൂപ ചെലവിൽ 18 മാസംകൊണ്ട് പഴയ കടൽപാലത്തിന് ബദലായി 300 മീറ്റർ കടലിലേക്കും 50 മീറ്റർ കരയിലേക്കും അഞ്ചര മീറ്റർ വീതിയുള്ള പുതിയ കടൽപാലം നിർമിക്കുന്ന പദ്ധതിക്കും ആലോചനയുണ്ട്.
നഗര വികസനത്തിന്റെയും ചരിത്ര പാരമ്പര്യത്തിന്റെയും അടയാളമായിരുന്നു പഴയ കടൽപാലം. പുതിയ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ നിർമാണവും വേഗത്തിലാകും.ഇൻകെൽ ജനറൽ മാനേജർ വിജയകുമാർ, കെ.ഐ.ഐ.ഡി.സി ഡെപ്യൂട്ടി ജനറൽ മാനേജർ ഹരൺ ബാബു, ഡി.ടി.പി.സി സെക്രട്ടറി അനൂപ് കുമാർ, മുസ്രിസ് കോഓഡിനെറ്റർ എസ്. സുബിൻ, ഡി.ടി.പി.സി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ കെ.സി. പ്രദീപ് തുടങ്ങിയവരും സംഘത്തിലുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.