ആശുപത്രി വാർഡിൽ സീലിങ് അടർന്നു; തലനാരിഴക്ക് ദുരന്തം ഒഴിവായി
text_fieldsആലപ്പുഴ ജില്ല ജനറൽ ആശുപത്രി വനിതകളുടെ സർജറി വാർഡിൽ സീലിങ് തകർന്ന് കട്ടിലിൽ
പതിച്ചപ്പോൾ
ആലപ്പുഴ: ജില്ല ജനറൽ ആശുപത്രിയിൽ വനിത വാർഡിൽ സീലിങ് തകർന്ന് കട്ടിലിന് മുകളിൽ പതിച്ചു. രോഗിയില്ലാത്തതിനാൽ ദുരന്തം ഒഴിവായി.
സർജറി വാർഡിൽ സീലിങ് അടർന്നനിലയിൽ
ചൊവ്വാഴ്ച വൈകീട്ട് 4.40ന് വനിതകളുടെ സർജറി വാർഡിലാണ് സംഭവം. ഫാനിന്‍റെ സമീപത്തെ സീലിങ്ങാണ് അടർന്നുവീണത്. വലിയശബ്ദം കേട്ട് സമീപത്തെ ഡ്യൂട്ടിമുറിയിലെ ജീവനക്കാർ ഓടിയെത്തിയപ്പോൾ കട്ടിലിലും നിലത്തുമായി കോൺക്രീറ്റ് ചിതറിക്കിടക്കുകയായിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് രോഗികളെ കിടത്തുന്ന വാർഡിലും മറ്റിടങ്ങളിലും സീലിങ്ങും തൂണുകളും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. കാലപ്പഴക്കത്താൽ ബലക്ഷയം നേരിടുന്ന സീലിങ്ങും പൊട്ടിപ്പൊളിഞ്ഞ തൂണും ഏതുനിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയാണ്. രോഗികളും കൂട്ടിരിപ്പുകാരും ഭീതിയോടെയാണ് കഴിയുന്നത്. സർജറി വാർഡിന്‍റെ കവാടത്തിന്‍റെ ഭാഗത്തെ സീലിങ്ങും തകർന്ന് അപകടഭീഷണിയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.