മണിക്കൂറുകൾ നീണ്ട ഉദ്വേഗം; തീരുമാനത്തിന് വഴങ്ങി സുധാകരനും ഐസക്കും
text_fieldsആലപ്പുഴ: അവസാന നിമിഷംവരെ ഉദ്വേഗം നിലനിർത്തിയാണ് ആലപ്പുഴ, അമ്പലപ്പുഴ നിയമസഭ മണ്ഡലങ്ങളിലെ സി.പി.എം സ്ഥാനാർഥി നിർണയം പൂർത്തിയായത്. സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച നിബന്ധനകൾ പ്രകാരം മന്ത്രിമാരായ ജി. സുധാകരനും ഡോ. ടി.എം. തോമസ് ഐസക്കിനും സീറ്റുകൾ നഷ്ടപ്പെടുമെന്ന സൂചനയുണ്ടായിരുന്നു. അതേസമയം, വിജയസാധ്യത കണക്കിലെടുത്ത് ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. ഇളവ് തേടി ജില്ല നേതൃത്വത്തിെൻറ ശിപാർശ സംസ്ഥാന ഘടകത്തിന് നൽകിയെങ്കിലും പൊതുനയത്തിൽനിന്ന് പിന്നോട്ടുപോകാൻ കഴിയുമായിരുന്നില്ല.
ശനിയാഴ്ച ചേരുന്ന ജില്ല സെക്രേട്ടറിയറ്റിലും ജില്ല കമ്മിറ്റിയിലും മറിച്ചൊരു തീരുമാനം ഉണ്ടാകുമെന്ന് അണികൾ വിശ്വസിച്ചു. ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് ഉണ്ടായ വികസനപ്രവർത്തനങ്ങളുടെ സൂത്രധാരന്മാർ സുധാകരനും തോമസ് ഐസക്കുമാണെന്നതിനാൽ വീണ്ടും അവരെ സ്ഥാനാർഥികളാക്കുമെന്ന ധാരണ പൊതുവെയുണ്ടായിരുന്നു. തോമസ് ഐസക്കിനെ ഒഴിവാക്കുക വഴി കിഫ്ബിെക്കതിരെ ഉയർന്ന ആരോപണങ്ങൾ ശരിവെക്കുന്നതാകുമെന്ന വിമർശനവും ഉയർന്നിരുന്നു. പൊതുമരാമത്ത് വകുപ്പിെൻറ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അപ്പുറമായി എല്ലാവരും അംഗീകരിച്ചിരുന്നു. ഇത് മുൻനിർത്തി അദ്ദേഹെത്തയും സ്ഥാനാർഥിയാക്കണമെന്ന് പൊതുവെ എല്ലാവരും ആഗ്രഹിച്ചു. ഇരുവരും അനൗദ്യോഗിക പ്രചാരണംപോലും തുടങ്ങിയപ്പോഴാണ് സംസ്ഥാനനേതൃത്വത്തിെൻറ അപ്രതീക്ഷിത നീക്കം.
ഇവർക്ക് വീണ്ടും അവസരം ലഭിക്കാൻ സംസ്ഥാനനേതൃത്വത്തിനുമേൽ ശക്തമായ സമ്മർദമാണ് ആലപ്പുഴയിലെ നേതാക്കൾ നടത്തിയത്. ജില്ലയിലെ വിജയസാധ്യതക്കുപോലും മങ്ങലേൽക്കുന്ന തീരുമാനമാണിതെന്ന് പലരും ആദ്യം വിലയിരുത്തിയിരുന്നു.
എന്നാൽ, എതിർപ്പുകളും സമ്മർദങ്ങളുമെല്ലാം സംസ്ഥാനനേതൃത്വം പൂർണമായി തള്ളിയാണ് പുതിയ മുഖങ്ങളെ ഉൾപ്പെടുത്തി സ്ഥാനാർഥിപ്പട്ടിക തയാറാക്കിയത്. പാർലമെൻറി സ്ഥാനങ്ങളിലേക്ക് പുതിയ നിര കടന്നുവരുന്നത് പാർട്ടിയെ ശക്തിപ്പെടുത്തുകയേയുള്ളൂവെന്നാണ് ഏറ്റവും ഒടുവിെല വിലയിരുത്തലുകൾ. ഒരുവിഭാഗം ഉയർത്തിയ അസ്വാരസ്യത്തിന് തടയിടാൻ വേണ്ടിയുള്ള കരുനീക്കങ്ങളിലാണ് ജില്ലനേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.